---
title: "മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമം;ഹൃദയാഘാതം മൂലം  മോഷ്ടാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Thief collapses and dies of heart attack while trying to escape by grabbing mobile phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367216/thief-collapses-and-dies-of-heart-attack-while-trying-to-escape-by-grabbing-mobile-phone"
published_at: "2026-06-20T19:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36a0e9eb618_theft.jpg"
keywords: ["Latest News", "Mobile Phone Stolen", "Heart Attack"]
---

# മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമം;ഹൃദയാഘാതം മൂലം  മോഷ്ടാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ബെംഗളൂരു: **) ബെംഗളൂരുവിൽ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു .

## Article Content

**ബെംഗളൂരു: **) ബെംഗളൂരുവിൽ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു .

കബ്ബൺപേട്ടിലെ 14-ാം ക്രോസിലാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘം നടന്നുപോവുകയായിരുന്ന ആളുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. മൊബൈൽ ഫോണിന്‍റെ ഉടമ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന കടയിലെ ജീവനക്കാരൻ പ്രതികളുടെ ബൈക്കിന് നേരെ ചാക്ക് എറിഞ്ഞ് ഇവരെ തടയാൻ ശ്രമിച്ചു.

ഇതോടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമാവുകയും പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടാൻ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാർ പിന്നാലെ ഓടിയതോടെ ഭയന്നോടിയ പ്രതികളിൽ ഒരാൾക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

രണ്ടാമത്തെ പ്രതിയായ അർബാസിനെ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന്‍റെയും തുടർന്നുണ്ടായ സംഭവങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഹലസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367216/thief-collapses-and-dies-of-heart-attack-while-trying-to-escape-by-grabbing-mobile-phone)