---
title: "ക്ഷേത്ര മേൽക്കൂര തകർന്നുവീണ് അപകടം; മഹാരാഷ്ട്രയിൽ 20 ഓളം ഭക്തർ കുടുങ്ങിക്കിടക്കുന്നതായി സംശയം"
english_title: "Accident as temple roof collapses in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367212/accident-as-temple-roof-collapses-in-maharashtra"
published_at: "2026-06-20T19:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3698dd62136_Maharastra.jpg"
keywords: ["Latest News", "Maharashtra", "Temple Roof Collapses", "Accident"]
---

# ക്ഷേത്ര മേൽക്കൂര തകർന്നുവീണ് അപകടം; മഹാരാഷ്ട്രയിൽ 20 ഓളം ഭക്തർ കുടുങ്ങിക്കിടക്കുന്നതായി സംശയം

> **Lead Summary:** **മഹാരാഷ്ട്ര: **മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ യശ്വദി ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന മേൽക്കൂര തകർന്നു വീണ് 20 പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം. ശ്രീകോവിലിന് മുന്നിലെ മേൽക്കൂരയാണ് നിർമാണ പ്രവർത്തനങ്ങൾക്കിടെ തകർന്നു വീണത്.

## Article Content

**മഹാരാഷ്ട്ര: **മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ യശ്വദി ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന മേൽക്കൂര തകർന്നു വീണ് 20 പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം. ശ്രീകോവിലിന് മുന്നിലെ മേൽക്കൂരയാണ് നിർമാണ പ്രവർത്തനങ്ങൾക്കിടെ തകർന്നു വീണത്.

അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി പർഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഛത്രപതി സംഭാജിനഗറിൽ നിന്ന് 190 കിലോമീറ്റർ അകലെ യഷ്വാദി ഗ്രാമത്തിലാണ് ക്ഷേത്രം.

ക്ഷേത്രത്തിന്റെ 'സഭാ-മണ്ഡപ'ത്തിന്റെ നിർമാണത്തിലിരുന്ന സ്ലാബാണ് ഉച്ചകഴിഞ്ഞ് 3.30 ഓടെ തകർന്നത്. പൊലീസും ജില്ലാ ഭരണകൂടവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367212/accident-as-temple-roof-collapses-in-maharashtra)