---
title: "വീട്ടിൽ തന്നെയുണ്ടാക്കാം ബേക്കറി സ്റ്റൈൽ ചിക്കൻ മോമോസ്; റെസിപ്പി ഇതാ!"
english_title: "Bakery-style chicken momos, momos recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367194/bakery-style-chicken-momos-momos-recipe"
published_at: "2026-06-20T17:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a367eba0161c_chicken_momos.jpg"
keywords: ["Cookery", "Chicken Momos", "Momos Recipe", "Evening Snacks"]
---

# വീട്ടിൽ തന്നെയുണ്ടാക്കാം ബേക്കറി സ്റ്റൈൽ ചിക്കൻ മോമോസ്; റെസിപ്പി ഇതാ!

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഈവനിംഗ് സ്നാക്കാണ് മോമോസ്. റെസ്റ്റോറന്റുകളിൽ നിന്നും ബേക്കറികളിൽ നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള ഈ സ്വാദിഷ്ടമായ ചിക്കൻ മോമോസ് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഈവനിംഗ് സ്നാക്കാണ് മോമോസ്. റെസ്റ്റോറന്റുകളിൽ നിന്നും ബേക്കറികളിൽ നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള ഈ സ്വാദിഷ്ടമായ ചിക്കൻ മോമോസ് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മാവ് തയ്യാറാക്കാൻ:

മൈദ - 200 ഗ്രാം

വെള്ളം - 100 മില്ലി

വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ

വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ

ഫില്ലിംഗ് തയ്യാറാക്കാൻ:

സവാള - 2 എണ്ണം (പൊടിയായി അരിഞ്ഞത്)

ചിക്കൻ - 400 ഗ്രാം

വെളുത്തുള്ളി - 3 അല്ലി (പൊടിയായി അരിഞ്ഞത്)

മല്ലിയില - 2 ടേബിൾസ്പൂൺ (അരിഞ്ഞത്)

പച്ചമുളക് - 3 എണ്ണം (പൊടിയായി അരിഞ്ഞത്)

സോയ സോസ് - 1 ടീസ്പൂൺകുരുമുളക് പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, ആവശ്യത്തിന് ഉപ്പ്, 2 ടേബിൾസ്പൂൺ എണ്ണ, വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ച് മൃദുവായ മാവാക്കി മാറ്റുക. ഇതൊരു തുണികൊണ്ട് മൂടി 30 മിനിറ്റ് മാറ്റിവെക്കുക.

ചിക്കൻ കീമ (മിൻസ്ഡ് ചിക്കൻ) തയ്യാറാക്കാൻ, ചിക്കൻ കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാറിലിട്ട് 3 മിനിറ്റ് നന്നായി അടിച്ചെടുക്കുക. ചിക്കൻ കീമ തയ്യാർ.

മറ്റൊരു പാത്രത്തിൽ ഈ ചിക്കൻ കീമ, സവാള, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, സോയ സോസ്, ഉപ്പ്, അല്പം എണ്ണ എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് യോജിപ്പിക്കുക.

മാറ്റി വെച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഈ ഉരുളകൾ ചപ്പാത്തിയുടെ ആകൃതിയിൽ പരത്തിയെടുക്കുക. ശേഷം, വട്ടത്തിലുള്ള വക്കുകളുള്ള ഒരു ഗ്ലാസ് ഉപയോഗിച്ച് ഈ ചപ്പാത്തിക്ക് മുകളിൽ അമർത്തി ചെറിയ ചെറിയ വട്ടങ്ങളാക്കി മുറിച്ചെടുക്കുക.

ഈ ചെറിയ വട്ടങ്ങളുടെ നടുവിലായി തയ്യാറാക്കിവെച്ച ചിക്കൻ കൂട്ട് (Stuffing) വെക്കുക. ഇതിന്റെ വശങ്ങൾ അല്പം വെള്ളം തൊട്ട് നനച്ച ശേഷം, വശങ്ങൾ നടുവിലേക്ക് കൂട്ടിപ്പിടിച്ച് മടക്കുക (മോമോസിന്റെ ആകൃതിയിലാക്കുക).

ഒരു അപ്പച്ചെമ്പോ സ്റ്റീമറോ ചൂടാക്കി, അതിൽ അല്പം എണ്ണ പുരട്ടുക. മോമോസുകൾ സ്റ്റീമറിൽ വെച്ച് മീഡിയം ഫ്ലെയിമിൽ ഏകദേശം 10 മിനിറ്റ് വേവിച്ചെടുക്കുക (ആവി കയറ്റുക). 10 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. 5 മിനിറ്റിനു ശേഷം മാത്രം സ്റ്റീമർ തുറക്കുക.

രുചികരമായ ചിക്കൻ മോമോസ് തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367194/bakery-style-chicken-momos-momos-recipe)