---
title: "മഴക്കാലത്ത് കണ്ണിന് വേണം പ്രത്യേക കരുതൽ; നേത്രരോഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ മറക്കരുത്"
english_title: "Monsoon eye disease prevention, eye care during rainy season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367193/monsoon-eye-disease-prevention-eye-care-during-rainy-season"
published_at: "2026-06-20T17:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a367c40704b7_Monsoon_eye_disease_prevention,_eye_care_during_rainy_season.jpg"
keywords: ["Health", "Eye Care Tips", "Monsoon Health", "Health Tips"]
---

# മഴക്കാലത്ത് കണ്ണിന് വേണം പ്രത്യേക കരുതൽ; നേത്രരോഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ മറക്കരുത്

> **Lead Summary:** **[**മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നതും അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും മൂലം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ എളുപ്പത്തിൽ പടരുന്നു. ഇത് കണ്ണുകളിൽ അണുബാധയുണ്ടാകാൻ പ്രധാന കാരണമാകുന്നു. മഴക്കാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന പകർച്ചവ്യാധിയാണ് കൺജങ്ക്റ്റിവിറ്റിസ് (ചെങ്കണ്ണ്). കണ്ണ് ചുവക്കുക, ചൊറിച്ചിൽ, കൺപോളകൾ ഒട്ടിപ്പിടിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

## Article Content

**[**മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നതും അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും മൂലം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ എളുപ്പത്തിൽ പടരുന്നു. ഇത് കണ്ണുകളിൽ അണുബാധയുണ്ടാകാൻ പ്രധാന കാരണമാകുന്നു. മഴക്കാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന പകർച്ചവ്യാധിയാണ് കൺജങ്ക്റ്റിവിറ്റിസ് (ചെങ്കണ്ണ്). കണ്ണ് ചുവക്കുക, ചൊറിച്ചിൽ, കൺപോളകൾ ഒട്ടിപ്പിടിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

മഴക്കാലത്ത് ഇത്തരം നേത്രരോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

**1. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക:**

സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് പ്രതിരോധത്തിന്റെ ആദ്യ മാർഗമാണ്. മുഖത്ത് അറിയാതെ തൊടുമ്പോൾ കൈയിലെ അണുക്കൾ കണ്ണുകളിൽ പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കും. അണുബാധയുള്ള കൈകൾ കൊണ്ട് കണ്ണിൽ തൊടുന്നത് രോഗം കൂടുതൽ വഷളാക്കും.

**2. കണ്ണുകൾ തിരുമ്മരുത്:**

കണ്ണുകൾ തൊടുകയോ തിരുമ്മുകയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. കണ്ണുകൾ തിരുമ്മുമ്പോൾ കൈയിലെ ബാക്ടീരിയകളും വൈറസുകളും നേരിട്ട് കണ്ണിലേക്ക് പടരുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.

**3. വ്യക്തിഗത വസ്തുക്കൾ പങ്കുവെക്കരുത്:**

എപ്പോഴും വൃത്തിയുള്ള തൂവാലകൾ ഉപയോഗിക്കുക. ടവലുകൾ, തൂവാലകൾ, ഐ-മേക്കപ്പ് സാധനങ്ങൾ എന്നിവ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത്. വ്യക്തിഗത ശുചിത്വ ഇനങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നത് ഇൻഫെക്ഷൻ സാധ്യത കുറയ്ക്കും. ‍

**4. കണ്ണടകൾ ഉപയോഗിക്കുക:**

പുറത്തിറങ്ങുമ്പോൾ സൺഗ്ലാസുകളോ സാധാരണ കണ്ണടകളോ ഉപയോഗിക്കുന്നത് ശീലമാക്കുക. ഇത് വായുവിലെ പൊടിപടലങ്ങൾ, മലിനമായ വെള്ളം തെറിക്കുന്നത്, വായുവിലൂടെയുള്ള അണുബാധ എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കും.

**5. സ്വയംചികിത്സ ഒഴിവാക്കുക:**

ശുദ്ധജലം ഉപയോഗിച്ച് മാത്രം കണ്ണുകൾ സൗമ്യമായി കഴുകുക. കണ്ണിന് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി ഒപ്റ്റിമൽ ഡ്രോപ്പുകളോ മറ്റ് തുള്ളി മരുന്നുകളോ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

**6. മലിനജലത്തിൽ ഇറങ്ങരുത്:**

മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളങ്ങളിലും നീന്തുന്നത് ഒഴിവാക്കുക. ഇത്തരം മലിനജലത്തിൽ ബാക്ടീരിയകളും വൈറസുകളും കൂടുതലായിരിക്കും. ഇത് കൺജങ്ക്റ്റിവിറ്റിസ് ഉൾപ്പെടെയുള്ള ഗുരുതരമായ നേത്ര അണുബാധകൾക്ക് കാരണമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367193/monsoon-eye-disease-prevention-eye-care-during-rainy-season)