---
title: "കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ"
english_title: "Kottiyoor pilgrims caught in waves at Payyambalam beach, search ongoing for another person, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367189/kottiyoor-pilgrims-caught-in-waves-at-payyambalam-beach-search-ongoing-for-another-person-kannur"
published_at: "2026-06-20T16:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36736d87679_Kottiyoor_pilgrims_caught_in_waves_at_Payyambalam_beach,.jpg"
keywords: ["Latest News", "Payyambalam Beach", "Kannur", "Kottiyoor Pilgrim Missing In Sea"]
---

# കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് രണ്ടുപേര്‍ തിരയില്‍പ്പെട്ടു. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശികളാണ് ബീച്ചിൽ അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് രണ്ടുപേര്‍ തിരയില്‍പ്പെട്ടു. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശികളാണ് ബീച്ചിൽ അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി.

ഇന്ന് രാവിലെ 12.30ഓടെയായിരുന്നു അപകടം. ബം​ഗളൂരു സ്വദേശി സന്തോഷി(20)നെയാണ് കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടര മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അപായ സൂചന അവ​ഗണിച്ച് കർണാടക സ്വദേശികൾ കടലിൽ ഇറങ്ങിയതാണെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367189/kottiyoor-pilgrims-caught-in-waves-at-payyambalam-beach-search-ongoing-for-another-person-kannur)