---
title: "ബോംബെ ഐഐടി ക്യാമ്പസിനെ നടുക്കി പുള്ളിപ്പുലി; ഹോസ്റ്റൽ പരിസരത്തുനിന്ന് നായയെ കടിച്ചുകൊന്നു, ആശങ്കയിൽ വിദ്യാർത്ഥികളും ജീവനക്കാരും"
english_title: "Bombay, IIT Campus, Leopard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367167/bombay-iit-campus-leopard"
published_at: "2026-06-20T15:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a365e752fb30_Bombay,_IIT_Campus,_Leopard.jpg"
keywords: ["Latest News", "Bombay", "IIT Campus", "Leopard"]
---

# ബോംബെ ഐഐടി ക്യാമ്പസിനെ നടുക്കി പുള്ളിപ്പുലി; ഹോസ്റ്റൽ പരിസരത്തുനിന്ന് നായയെ കടിച്ചുകൊന്നു, ആശങ്കയിൽ വിദ്യാർത്ഥികളും ജീവനക്കാരും

> **Lead Summary:** മുംബൈ: ബോംബെ ഐഐടി ക്യാമ്പസിനെ ഭീതിയിലാഴ്ത്തി പുള്ളിപ്പുലിയുടെ സാന്നിധ്യം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചു കയറിയ പുള്ളിപ്പുലി തെരുവുനായയെ വേട്ടയാടി പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികളും ജീവനക്കാരും കടുത്ത ആശങ്കയിലാണ്. പോവായിലെ ഐഐടി ബോംബെ ക്യാമ്പസിലെ സ്റ്റാഫ് ഹോസ്റ്റൽ പരിസരത്താണ് സംഭവം നടന്നത്.

## Article Content

മുംബൈ: ബോംബെ ഐഐടി ക്യാമ്പസിനെ ഭീതിയിലാഴ്ത്തി പുള്ളിപ്പുലിയുടെ സാന്നിധ്യം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചു കയറിയ പുള്ളിപ്പുലി തെരുവുനായയെ വേട്ടയാടി പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികളും ജീവനക്കാരും കടുത്ത ആശങ്കയിലാണ്. പോവായിലെ ഐഐടി ബോംബെ ക്യാമ്പസിലെ സ്റ്റാഫ് ഹോസ്റ്റൽ പരിസരത്താണ് സംഭവം നടന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റൽ പരിസരത്തെ ഒരു ഗോവണിയുടെ അരികില്‍ തെരുവുനായയെ പുള്ളിപ്പുലി ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പുള്ളിപ്പുലി നായയുടെ കഴുത്തില്‍ കടിച്ചുകുടഞ്ഞ് നായയെ കൊന്നതിന് ശേഷം ദൂരേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം വർദ്ധിച്ചതോടെ ക്യാമ്പസിലെ വിദ്യാർഥികളും, ജീവനക്കാരും, നാട്ടുകാരും വലിയ ഭീതിയിലാണ്. വനപ്രദേശങ്ങളോട് ചേർന്നുള്ളതായതിനാൽ പൊവായ് മേഖലയിൽ മുൻപും പുള്ളിപ്പുലികളെ കണ്ടിട്ടുണ്ടെങ്കിലും, താമസസ്ഥലങ്ങൾക്ക് ഇത്രയും അടുത്ത് ഇത്തരം ആക്രമണം ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367167/bombay-iit-campus-leopard)