---
title: "പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ"
english_title: "Sixteen-year-old girl found hanging inside house in Payyannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367166/sixteen-year-old-girl-found-hanging-inside-house-in-payyannur"
published_at: "2026-06-20T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Kannur", "Suicide", "Payyannur Child Death"]
---

# പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ : **പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽ കുമാറാണ് മരിച്ചത്.

## Article Content

**കണ്ണൂർ : **പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽ കുമാറാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവർ അനിൽ കുമാറിന്റെയും മധുജയുടേയും മകളാണ്. സഹോദരി: വജ്ര. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367166/sixteen-year-old-girl-found-hanging-inside-house-in-payyannur)