---
title: "കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ഒപ്പം കത്തിനശിച്ചത് 1.38 കോടി വിലയുള്ള ബെൻസ് കാർ"
english_title: "Container lorry catches fire in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367161/container-lorry-catches-fire-in-kottayam"
published_at: "2026-06-20T14:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a365c690d29e_KTTAYAM.jpg"
keywords: ["Latest News", "Kottayam", "Lorry Catches Fire"]
---

# കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ഒപ്പം കത്തിനശിച്ചത് 1.38 കോടി വിലയുള്ള ബെൻസ് കാർ

> **Lead Summary:** **കോട്ടയം:[ **കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബൈപ്പാസ് റോഡിലൂടെ ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിക്കാണ് ഇന്ന് രാവിലെ 8.45-ഓടെ തീപിടിച്ചത്.

## Article Content

**കോട്ടയം:[ **കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബൈപ്പാസ് റോഡിലൂടെ ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിക്കാണ് ഇന്ന് രാവിലെ 8.45-ഓടെ തീപിടിച്ചത്.

ലോറിയുടെ പിൻഭാഗവും അതിനുള്ളിൽ കൊണ്ടുപോവുകയായിരുന്ന 1.38 കോടി രൂപ വിലമതിക്കുന്ന ബെൻസ് കാറും പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ലോറിക്ക് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367161/container-lorry-catches-fire-in-kottayam)