---
title: "കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ 'റീൽസ്' കണ്ടു; ഡ്രൈവർക്കെതിരെ ആർ.ടി.ഒയുടെ കർശന നടപടി"
english_title: "Passenger watches Reels on mobile while driving KSRTC bus and records video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367126/passenger-watches-reels-on-mobile-while-driving-ksrtc-bus-and-records-video"
published_at: "2026-06-20T13:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36431d73da2_XFHFJ.jpg"
keywords: ["LATEST NEWS", "KSRTC", "REELS", "DRIVER", "RTO"]
---

# കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ 'റീൽസ്' കണ്ടു; ഡ്രൈവർക്കെതിരെ ആർ.ടി.ഒയുടെ കർശന നടപടി

> **Lead Summary:** കൊല്ലം: **[**കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. കൊട്ടാരക്കര - കൊല്ലം റൂട്ടിലെ സർവീസ് ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നടപടി ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ. കെ. ദിലു നിർദ്ദേശം നൽകി.

## Article Content

കൊല്ലം: **[**കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. കൊട്ടാരക്കര - കൊല്ലം റൂട്ടിലെ സർവീസ് ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നടപടി ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ. കെ. ദിലു നിർദ്ദേശം നൽകി.

ഈ മാസം 18-ന് വിവാദപരമായ സംഭവം നടന്നത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റീൽസ് കാണുന്നത് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.

 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള ഈ അശ്രദ്ധമായ ഡ്രൈവിങ് ദൃശ്യങ്ങൾ യാത്രക്കാരൻ മാധ്യമങ്ങൾക്ക് കൈമാറി. തുടർന്ന് വാർത്ത പരസ്യമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെട്ടത്.

യാത്രക്കാരൻ നൽകിയ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഡ്രൈവറോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ഹിയറിങ്ങിന് ശേഷം കുറ്റം തെളിയിക്കപ്പെട്ടാൽ ഡ്രൈവർ അഭിജിത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367126/passenger-watches-reels-on-mobile-while-driving-ksrtc-bus-and-records-video)