---
title: "'വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാനാണ് യുഡിഎഫിന്റെ പദ്ധതി, എത്ര കിട്ടിയതുകൊണ്ടാണ് ഈ നികുതി ഇളവ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം'; എം ബി രാജേഷ്"
english_title: "Former Excise Minister M B Rajesh opposes decision to exempt low-strength liquor from tax"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367116/former-excise-minister-m-b-rajesh-opposes-decision-to-exempt-low-strength-liquor-from-tax"
published_at: "2026-06-20T12:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a363b812ded8_m_p_rajesh.jpg"
keywords: ["Latest News", "M B Rajesh", "Liquor Tax", "V D Satheesan", "Kerala Budget"]
---

# 'വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാനാണ് യുഡിഎഫിന്റെ പദ്ധതി, എത്ര കിട്ടിയതുകൊണ്ടാണ് ഈ നികുതി ഇളവ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം'; എം ബി രാജേഷ്

> **Lead Summary:** **തിരുവനന്തപുരം : **വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് യുഡിഎഫിന്റെ പദ്ധതി.

## Article Content

**തിരുവനന്തപുരം : **വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് യുഡിഎഫിന്റെ പദ്ധതി.

സ്പിരിറ്റ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യതിനാണ് നികുതി കുറച്ചത്. അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. മദ്യം സുലഭമായി മാറും. പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കും. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണ്.

മദ്യം വ്യാപകമായി ഒഴുക്കി, സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുകയാണ്. എത്ര കിട്ടിയതുകൊണ്ടാണ് ഈ നികുതി ഇളവ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം. കർണാടക മദ്യ ലോബിയാണ് ഇതിന്റെ പിന്നിൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോ​ഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിന് അനുമതി കൊടുത്തിരുന്നു. അത് കൃഷിക്കാരെ സംബന്ധിച്ച് വലിയ സഹായം കൂടിയായിരുന്നു.

എന്നാൽ യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോ​ഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്. 10 ശതമാനം വരെ സ്പിരിറ്റ് ഉപയോ​ഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ ആവശ്യം കൂടിയായിരുന്നു ഈ നികുതിയളവ്.വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ധനകാര്യമന്ത്രിയാണ് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്ടം ഈ നികുതി ഇളവിലൂ‌ടെ വരുത്തിയിരിക്കുന്നത്.

മദ്യത്തിന് എതിരായി വലിയ പ്രസം​ഗം നട‌ത്തിയവരാണ് ഇപ്പോൾ മദ്യം സുലഭമാക്കുന്നത്. ഇതിനെയാണ് നാട്ടിൽ മദ്യം ഒഴുക്കുക എന്ന് പറയുന്നതെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. കേരളത്തിന് ഇത്രയും വലിയ വരുമാന നഷ്ടം വരുത്തിയതിന് പിന്നാലെ കൊടുക്കൽ വാങ്ങൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367116/former-excise-minister-m-b-rajesh-opposes-decision-to-exempt-low-strength-liquor-from-tax)