---
title: "കേരളത്തിലേക്ക് 'വീര്യം കുറഞ്ഞ മദ്യം' വരുന്നു; പുതിയ നികുതി ഘടന പ്രഖ്യാപിച്ച് യു.ഡി.എഫ് സർക്കാർ"
english_title: "Low-alcohol liquor coming to Kerala; tax structure fixed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367086/low-alcohol-liquor-coming-to-kerala-tax-structure-fixed"
published_at: "2026-06-20T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2afba018ea_beer.jpg"
keywords: ["LATEST NEWS", "Low-alcohol liquor", "tax", "UDF"]
---

# കേരളത്തിലേക്ക് 'വീര്യം കുറഞ്ഞ മദ്യം' വരുന്നു; പുതിയ നികുതി ഘടന പ്രഖ്യാപിച്ച് യു.ഡി.എഫ് സർക്കാർ

> **Lead Summary:** തിരുവനന്തപുരം:**[ **സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നികുതി ഘടന പ്രഖ്യാപിച്ച് യു.ഡി.എഫ് സർക്കാർ. മദ്യക്കമ്പനികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ 'ലോ ആൽക്കഹോളിക് ബവ്‌റിജസ്' എന്ന പ്രത്യേക വിഭാഗത്തിന് അനുയോജ്യമായ നികുതി നിരക്കുകൾ പ്രഖ്യാപിച്ചത്.

## Article Content

തിരുവനന്തപുരം:**[ **സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നികുതി ഘടന പ്രഖ്യാപിച്ച് യു.ഡി.എഫ് സർക്കാർ. മദ്യക്കമ്പനികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ 'ലോ ആൽക്കഹോളിക് ബവ്‌റിജസ്' എന്ന പ്രത്യേക വിഭാഗത്തിന് അനുയോജ്യമായ നികുതി നിരക്കുകൾ പ്രഖ്യാപിച്ചത്.

നേരത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും പിന്നീട് പദ്ധതി നടപ്പിലായിരുന്നില്ല. ബജറ്റ് പ്രഖ്യാപനമനുസരിച്ച് 0.5% മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് ഈ പുതിയ വിഭാഗത്തിൽ വരുന്നത്. ഇവയുടെ നികുതി നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്:

120% വിൽപ്പന നികുതി. 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175% വിൽപ്പന നികുതി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 2022-23ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല.

സാധാരണയായി 42.86% വീര്യമുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഈടാക്കുന്ന അതേ ഉയർന്ന നികുതി നിരക്ക് (251%) നൽകേണ്ടി വന്നിരുന്നതിനാലാണ് പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ തയ്യാറാകാതിരുന്നത്.

നികുതി പരിഷ്‌കരണത്തിനായി കമ്പനികൾ മുൻ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി അന്ന് അപേക്ഷ നിരസിക്കുകയായിരുന്നു. പുതിയ നികുതി ഇളവോടെ കേരളത്തിൽ ലോ ആൽക്കഹോൾ മദ്യങ്ങൾക്ക് വലിയൊരു വിപണി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367086/low-alcohol-liquor-coming-to-kerala-tax-structure-fixed)