---
title: "ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഡ്രൈവർ മരിച്ചു, നൂറോളം യാത്രക്കാർക്ക് പരിക്ക്"
english_title: "Train accident in London"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367071/train-accident-in-london"
published_at: "2026-06-20T10:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a361a530a77b_train.jpg"
keywords: ["Latest News", "London", "Train Accident"]
---

# ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഡ്രൈവർ മരിച്ചു, നൂറോളം യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **ലണ്ടൻ: [**ബെഡ്‌ഫോർഡിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

**ലണ്ടൻ: [**ബെഡ്‌ഫോർഡിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ ഡ്രൈവറാണ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർഎംടി) സ്ഥിരീകരിച്ചു.

കോർബിയിൽനിന്നും നോട്ടാമിങിൽനിന്നും ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേ അറിയിച്ചു.

ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസിന്റെ കണക്കുകൾ പ്രകാരം, 11 പേർക്ക് അതിഗുരുതരമായും 22 പേർക്ക് ഗുരുതരമായും പരിക്കേറ്റിട്ടുണ്ട്. കൂടാതെ 56 പേർക്ക് നിസാര പരിക്കുകളുമുണ്ട്.

അപകടത്തിന്റെ ആഘാതത്തിൽ ട്രെയിനുകൾ തകരുന്നതിനും യാത്രക്കാർ തെറിച്ചുവീഴുന്നതിനും സാക്ഷ്യം വഹിച്ചതായി യാത്രക്കാർ പറഞ്ഞു. പുക ഉയരുന്നതും യാത്രക്കാരുടെ നിലവിളികളും നിറഞ്ഞ ഭയാനകമായ സാഹചര്യമായിരുന്നു അപകടസ്ഥലത്ത് ഉണ്ടായിരുന്നത്.

അപകടത്തെത്തുടർന്ന് സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ വെള്ളിയാഴ്ച പൂർണ്ണമായും റദ്ദാക്കിയിരുന്നു. ശനിയാഴ്ചത്തെ സർവീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ആർഎംടി യൂണിയൻ സംഭവത്തിൽ തുടർച്ചയായി നിരീക്ഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367071/train-accident-in-london)