---
title: "തൃപ്രയാറിൽ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ"
english_title: "Two people arrested with MDMA and hashish oil in Triprayar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367063/two-people-arrested-with-mdma-and-hashish-oil-in-triprayar"
published_at: "2026-06-20T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3614a27b09a_DFHGRFGJ.jpg"
keywords: ["LATEST NEWS", "MDMA", "hashish oil", "Triprayar"]
---

# തൃപ്രയാറിൽ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ

> **Lead Summary:** തൃപ്രയാർ: **[**എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടർ’ പരിപാടിയുടെ ഭാഗമായി തൃപ്രയാറിലും വലപ്പാടും നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. പെരിങ്ങോട്ടുകര പുത്തൻപുരയ്ക്കൽ നിതിൻ , താന്ന്യം പഴേടത്ത് അനീഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വലപ്പാട്, തൃപ്രയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

## Article Content

തൃപ്രയാർ: **[**എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടർ’ പരിപാടിയുടെ ഭാഗമായി തൃപ്രയാറിലും വലപ്പാടും നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. പെരിങ്ങോട്ടുകര പുത്തൻപുരയ്ക്കൽ നിതിൻ , താന്ന്യം പഴേടത്ത് അനീഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വലപ്പാട്, തൃപ്രയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

വലപ്പാട് പള്ളിപ്പുറം ഭാഗത്തുള്ള ഒരു വീട്ടിൽ നിന്നാണ് ഇവരെ എക്സൈസ് വലയിലാക്കിയത്. എം.ഡി.എം.എ  2.6 ഗ്രാം ഹാഷിഷ് ഓയിൽ  3.18 ഗ്രാം എന്നിവയാണ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ജെ. ഹരികൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.  കെ.കെ. ഉണ്ണികൃഷ്‌ണൻ, ടി.ആർ. സുനിൽ, കെ.വി. രാജേഷ്.  സി.കെ. ബാബു, വി.എം. സ‌ിബിൻ.  എം.ജി. ഷാജു, അരുൺ മോഹൻ, ടി.യു. ഹരികൃഷ്‌ണൻ. വി. രാജേഷ്. എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367063/two-people-arrested-with-mdma-and-hashish-oil-in-triprayar)