---
title: "കണ്ണൂരിലെ അധ്യപികയുടെ മരണം; 'ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചിരുന്നു'; മര്‍ദ്ദിച്ചതായി സമ്മതിച്ച് ആൺസുഹൃത്ത് ശരണ്‍ "
english_title: "Kannur teacher's death: Boyfriend Sharan admits to assaulting her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367058/kannur-teachers-death-boyfriend-sharan-admits-to-assaulting-her"
published_at: "2026-06-20T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35e2865943a_adithya_death_kannur.jpg"
keywords: ["Latest News", "Suicide Case", "Kannur Teacher", "Adithya Death", "Police Case"]
---

# കണ്ണൂരിലെ അധ്യപികയുടെ മരണം; 'ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചിരുന്നു'; മര്‍ദ്ദിച്ചതായി സമ്മതിച്ച് ആൺസുഹൃത്ത് ശരണ്‍ 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരിൽ ജീവനൊടുക്കിയ അധ്യാപിക ആദിത്യയെ മര്‍ദ്ദിച്ചെന്ന് സമ്മതിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് ശരണ്‍. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചായിരുന്നു മര്‍ദ്ദനം.

## Article Content

**കണ്ണൂര്‍: **കണ്ണൂരിൽ ജീവനൊടുക്കിയ അധ്യാപിക ആദിത്യയെ മര്‍ദ്ദിച്ചെന്ന് സമ്മതിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് ശരണ്‍. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുടുംബാംഗങ്ങള്‍ക്ക് ആദിത്യയെക്കുറിച്ച് ശരണ്‍ മോശം സന്ദേശം അയച്ചിരുന്നു. ഇതും ആദിത്യ ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗെസ്റ്റ് അധ്യാപികയായിരുന്ന ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ആദിത്യയെ കാമുകന്‍ ഈമാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍വെച്ച് മര്‍ദ്ദിച്ചെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും അമ്മ ഉദയ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരണില്‍ നിന്നും ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ ശരണ്‍ ഒളിവിലായിരുന്നു.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367058/kannur-teachers-death-boyfriend-sharan-admits-to-assaulting-her)