---
title: "നെയ്മറില്ലാതെയും ബ്രസീലിന്റെ ഗോൾവേട്ട; ഹെയ്തിയെ തകർത്ത് ബ്രസീൽ, ആദ്യ പകുതിയിൽ തന്നെ ഗോളടിച്ച് ലാറ്റിനമേരിക്കൻ കരുത്തർ"
english_title: "Haiti Brazil match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367056/haiti-brazil-match"
published_at: "2026-06-20T09:33:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3611a680eb2_brazil.jpg"
keywords: ["Latest News", "Haiti Brazil match", "Neymar", "Sports News"]
---

# നെയ്മറില്ലാതെയും ബ്രസീലിന്റെ ഗോൾവേട്ട; ഹെയ്തിയെ തകർത്ത് ബ്രസീൽ, ആദ്യ പകുതിയിൽ തന്നെ ഗോളടിച്ച് ലാറ്റിനമേരിക്കൻ കരുത്തർ

> **Lead Summary:** **[**ഹെയ്തിക്കെതിരായ മത്സരത്തിൽ തകർപ്പൻ ജയവുമായി ബ്രസീൽ ഫിഫ ലോകകപ്പിൽ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസീൽ വിജയിച്ച മത്സരത്തിൽ മാത്യൂസ് ക്യൂഞ്ഞ ഇരട്ട ഗോളുകൾ നേടിയപ്പോൾ, വിനീഷ്യസ് ജൂനിയർ ഒരു ഗോൾ കൂടി സംഭാവന ചെയ്തു.

## Article Content

**[**ഹെയ്തിക്കെതിരായ മത്സരത്തിൽ തകർപ്പൻ ജയവുമായി ബ്രസീൽ ഫിഫ ലോകകപ്പിൽ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസീൽ വിജയിച്ച മത്സരത്തിൽ മാത്യൂസ് ക്യൂഞ്ഞ ഇരട്ട ഗോളുകൾ നേടിയപ്പോൾ, വിനീഷ്യസ് ജൂനിയർ ഒരു ഗോൾ കൂടി സംഭാവന ചെയ്തു.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും സ്വന്തമാക്കിയ ബ്രസീൽ, പിന്നീട് മികച്ച പ്രതിരോധത്തിലൂടെ ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തുകയായിരുന്നു. പരിക്കേറ്റ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിലും ആത്മവിശ്വാസത്തോടെ കളിച്ച ടീമിന്, ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ലഭിച്ച ഈ വിജയം വലിയ ഉണർവാണ് നൽകുന്നത്.

അതേസമയം, മികച്ച വിജയത്തിനിടയിലും ബ്രസീലിയൻ ക്യാമ്പിൽ ആശങ്ക പടർത്തുന്നത് മുന്നേറ്റ താരം റാഫീഞ്ഞയുടെ പരിക്കാണ്. മത്സരത്തിന്റെ 40-ാം മിനിറ്റിൽ കാലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന് കളം വിടേണ്ടി വന്നു.

ടീമിന്റെ നിർണായക താരമായ റാഫീഞ്ഞയുടെ പരിക്ക് വരും മത്സരങ്ങളിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്നത് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് വലിയ തലവേദനയാകും. യോഗ്യതാ റൗണ്ടിലുടനീളം മികച്ച ഫോമിലായിരുന്ന താരത്തിന്റെ അസാന്നിധ്യം വരും മത്സരങ്ങളിൽ ടീമിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367056/haiti-brazil-match)