---
title: "നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി; 37 ദിവസത്തിനിടെ 12 ആത്മഹത്യ"
english_title: "NEET exam Another student commits suicide in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367053/neet-exam-another-student-commits-suicide-in-delhi"
published_at: "2026-06-20T09:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34c3afe41e9_NEET.jpg"
keywords: ["LATEST NEWS", "NEET", "NEET STUDENTSUICIDE", "DELHI"]
---

# നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി; 37 ദിവസത്തിനിടെ 12 ആത്മഹത്യ

> **Lead Summary:** ന്യൂഡൽഹി: **[**വിവാദങ്ങൾക്കും ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്-യു.ജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ രാജ്യത്ത് ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് 22 വയസ്സുകാരനായ വിദ്യാർത്ഥി ജീവനൊടുക്കിയത്.

## Article Content

ന്യൂഡൽഹി: **[**വിവാദങ്ങൾക്കും ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്-യു.ജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ രാജ്യത്ത് ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് 22 വയസ്സുകാരനായ വിദ്യാർത്ഥി ജീവനൊടുക്കിയത്.

നീറ്റ് പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് ജീവനൊടുക്കാൻ കാരണമെന്ന് വിദ്യാർത്ഥി മരണത്തിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥിയുടെ ഫോൺ കണ്ടെടുത്ത പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഈ വർഷത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകളും റദ്ദാക്കലുകളും ഉണ്ടാക്കിയ മാനസിക സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ മാത്രം 12 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും നീറ്റ് പരീക്ഷാ ക്രമക്കേടിൽ മനംനൊന്ത് 23-കാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷ പാസാകാൻ കഴിയില്ലെന്ന ഭയത്തെ തുടർന്ന് പട്ടേൽ നഗറിലെ ചന്ദ്രമണി കോളനിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യു.ജി പുനഃപരീക്ഷ നാളെ (ഞായറാഴ്ച) നടക്കും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഇത്തവണ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 രാജ്യത്തുടനീളം 551 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാർത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്.  മുൻപ് മെയ് മാസത്തിൽ നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഈ പരീക്ഷയ്ക്ക് ഉപയോഗിക്കാൻ പാടില്ല. എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾ പുതിയ അഡ്മിറ്റ് കാർഡ് തന്നെ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367053/neet-exam-another-student-commits-suicide-in-delhi)