---
title: "ഡൽഹിയിൽ നവജാതശിശുക്കളെ കച്ചവടം; ആശുപത്രി ഉടമ അടക്കം 13 പേർ അറസ്റ്റിൽ, 5 കുഞ്ഞുങ്ങളെ രക്ഷപെടുത്തി"
english_title: "Police arrest gang involved in selling newborn babies in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367052/police-arrest-gang-involved-in-selling-newborn-babies-in-delhi"
published_at: "2026-06-20T09:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9483ed91f_baby.jpg"
keywords: ["latest new", "Police arrest", "selling newborn babies", "Delhi"]
---

# ഡൽഹിയിൽ നവജാതശിശുക്കളെ കച്ചവടം; ആശുപത്രി ഉടമ അടക്കം 13 പേർ അറസ്റ്റിൽ, 5 കുഞ്ഞുങ്ങളെ രക്ഷപെടുത്തി

> **Lead Summary:** ന്യൂഡൽഹി:**[ ** ഡൽഹി കേന്ദ്രീകരിച്ച് നവജാതശിശുക്കളെ വൻതുകയ്ക്ക് വിറ്റിരുന്ന അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രി ഉടമ, ലാബ് ടെക്‌നീഷ്യൻ, ഇടനിലക്കാർ, കുഞ്ഞുങ്ങളെ വാങ്ങിയവർ എന്നിവരടങ്ങുന്ന 13 അംഗ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്നും അഞ്ച് കുഞ്ഞുങ്ങളെ പൊലീസ് സുരക്ഷിതമായി കണ്ടെടുത്തു.

## Article Content

ന്യൂഡൽഹി:**[ ** ഡൽഹി കേന്ദ്രീകരിച്ച് നവജാതശിശുക്കളെ വൻതുകയ്ക്ക് വിറ്റിരുന്ന അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രി ഉടമ, ലാബ് ടെക്‌നീഷ്യൻ, ഇടനിലക്കാർ, കുഞ്ഞുങ്ങളെ വാങ്ങിയവർ എന്നിവരടങ്ങുന്ന 13 അംഗ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്നും അഞ്ച് കുഞ്ഞുങ്ങളെ പൊലീസ് സുരക്ഷിതമായി കണ്ടെടുത്തു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ മുപ്പതോളം കുട്ടികളെയാണ് ഈ സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തി വിറ്റതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഓരോ കുഞ്ഞിനും 10 ലക്ഷം രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്.

രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും ഗോത്രവർഗ്ഗ മേഖലകളെയുമാണ് ഈ മാഫിയ ലക്ഷ്യമിട്ടിരുന്നത്.

 പാവപ്പെട്ട മാതാപിതാക്കൾക്ക് 10,000 മുതൽ 20,000 രൂപ വരെ മാത്രം നൽകിയാണ് ഇവർ കുഞ്ഞുങ്ങളെ കൈക്കലാക്കിയിരുന്നത്.തുടർന്ന് കുട്ടികളുടെ വ്യാജ രേഖകൾ ചമച്ച് 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ഈടാക്കി ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ളവർക്ക് വിൽക്കുകയായിരുന്നു പതിവ്.

കുട്ടികളെ വാങ്ങാൻ താല്പര്യമുള്ളവരെ കണ്ടെത്താൻ ചില സ്വകാര്യ ആശുപത്രികളെയും ഫെർട്ടിലിറ്റി ക്ലിനിക്കുകളെയും ഇവർ മറയാക്കിയിരുന്നു. സപ്ലയർമാർ, ഡ്രൈവർമാർ, ഇടനിലക്കാർ എന്നിവരടങ്ങുന്ന വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നു.

ഈ മാസം അഞ്ചാം തീയതി ഡൽഹി പഹർഗഞ്ചിന് സമീപം നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് രാജ്യത്തെ ഞെട്ടിച്ച വലിയ ശിശുവിൽപ്പന റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രധാന കണ്ണിയായ സയബാഭായ് ഘാമർ എന്നയാളെ ജൂൺ 17-ന് ഗുജറാത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ രക്ഷപെടുത്തിയ അഞ്ച് കുഞ്ഞുങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ  സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനും, ഈ സംഘം മുൻപ് വിറ്റ മറ്റ് കുട്ടികളെ കണ്ടെത്താനുമുള്ള ഊർജ്ജിതമായ അന്വേഷണം പൊലീസ് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367052/police-arrest-gang-involved-in-selling-newborn-babies-in-delhi)