---
title: "കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം, വൻ ദുരന്തം ഒഴിവായി"
english_title: "Accident after lorry carrying chocolate overturns in Kochi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366973/accident-after-lorry-carrying-chocolate-overturns-in-kochi"
published_at: "2026-06-19T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3512913b7f2_accident.jpg"
keywords: ["Accident", "Lorry", "Chocolate", "Kochi"]
---

# കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം, വൻ ദുരന്തം ഒഴിവായി

> **Lead Summary:** **എറണാകുളം: **കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന് എട്ട് ടണ്‍ ചോക്ലേറ്റുമായി കണ്ടെയ്‌നര്‍ റോഡ് വഴി ഏലൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

## Article Content

**എറണാകുളം: **കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന് എട്ട് ടണ്‍ ചോക്ലേറ്റുമായി കണ്ടെയ്‌നര്‍ റോഡ് വഴി ഏലൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

കണ്ടെയ്‌നര്‍ റോഡില്‍ നിന്നും മഞ്ഞുമ്മല്‍ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ വാഹനങ്ങളും ആളുകളും കുറവായിരുന്നത് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366973/accident-after-lorry-carrying-chocolate-overturns-in-kochi)