---
title: "ഫോണ്‍പേ ഉപയോഗിക്കുന്നവരാണോ? എങ്കിൽ പണി വരുന്നുണ്ട്; 100 രൂപ പിഴയടക്കേണ്ടിവരും! അക്കൗണ്ട് ആക്റ്റീവ് ആക്കാൻ 15 ദിവസം"
english_title: "Phonepay, fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366941/phonepay-fine"
published_at: "2026-06-19T13:53:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34fce0334de_phonepay.jpg"
keywords: ["Latest News", "Technology", "Phonepay", "Fine"]
---

# ഫോണ്‍പേ ഉപയോഗിക്കുന്നവരാണോ? എങ്കിൽ പണി വരുന്നുണ്ട്; 100 രൂപ പിഴയടക്കേണ്ടിവരും! അക്കൗണ്ട് ആക്റ്റീവ് ആക്കാൻ 15 ദിവസം

> **Lead Summary:** **[ **ഫോൺപേ വാലറ്റ് ഒരു വർഷമായി ഉപയോഗിക്കാത്ത ഉപഭോക്താക്കളിൽ നിന്നും 100 രൂപ പിഴ ഈടാക്കാൻ കമ്പനി തീരുമാനിച്ചു. സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലുമാണ് ഈ തുക പിഴയായി ഈടാക്കുന്നത്.

## Article Content

**[ **ഫോൺപേ വാലറ്റ് ഒരു വർഷമായി ഉപയോഗിക്കാത്ത ഉപഭോക്താക്കളിൽ നിന്നും 100 രൂപ പിഴ ഈടാക്കാൻ കമ്പനി തീരുമാനിച്ചു. സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലുമാണ് ഈ തുക പിഴയായി ഈടാക്കുന്നത്.

വാലറ്റിൽ ആവശ്യത്തിന് തുകയുണ്ടെങ്കിൽ അതിൽ നിന്നും തുക നേരിട്ട് കുറയ്ക്കും. അക്കൗണ്ടിൽ 100 രൂപയിൽ കുറവാണ് ഉള്ളതെങ്കിൽ, ബാക്കിയുള്ള തുക മുഴുവൻ പിഴയായി എടുക്കും.

യുപിഐ ഇടപാടുകൾ, റീചാർജ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഇൻഷുറൻസ് പേയ്‌മെന്റുകൾ എന്നിവ ചെയ്താലും വാലറ്റ് വഴി ഇടപാട് നടത്തിയിട്ടില്ലെങ്കിൽ പിഴ ബാധകമായിരിക്കും. വാലറ്റ് ഉപയോഗിക്കാത്തവർക്ക് പണം ഈടാക്കുന്നതിന് 15 ദിവസം മുമ്പ് തന്നെ ഫോൺപേ മുന്നറിയിപ്പ് നൽകും.

ഈ 15 ദിവസത്തിനുള്ളിൽ വാലറ്റ് ഉപയോഗിച്ച് ഏതെങ്കിലും ഒരു ഇടപാട് നടത്തിയാൽ പിഴയിൽ നിന്നും ഒഴിവാകാം. ആപ്പിന്റെ പരിപാലനച്ചെലവുകൾക്കായാണ് ഈ തുക വിനിയോഗിക്കുന്നതെന്ന് ഫോൺപേ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366941/phonepay-fine)