---
title: "പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; ഇന്ന് മുതൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ 'ഡ്രൈ ഡേ' ആചരണം"
english_title: "Dry days will be observed in the state for three days starting today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366935/dry-days-will-be-observed-in-the-state-for-three-days-starting-today"
published_at: "2026-06-19T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34fac274b02_fvr.jpg"
keywords: ["Epidemic", "Dry Day", "Ebola", "Nipah", "Shigella", "Dengue"]
---

# പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; ഇന്ന് മുതൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ 'ഡ്രൈ ഡേ' ആചരണം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ഡ്രൈ ഡേ ആചരണം. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ഡ്രൈ ഡേ ആചരണം. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും.

ഞായറാഴ്ച വീടുകളില്‍ ശുചീകരണം യജ്ഞം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് നിപ, ഷിഗല്ല, ഡെങ്കി എന്നിവ പടരുന്ന സാഹചര്യമുണ്ട്. എബോള സംശയിക്കുന്ന കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനഫലം വരാനിരിക്കുകയാണ്.

പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലുള്ള ഇവര്‍ സൗത്ത് സുഡാനില്‍ നിന്ന് കഴിഞ്ഞ് ദിവസമാണ് കേരളത്തിലെത്തിയത്. ഇവരെ പനിയെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് നിപ ബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നിരീക്ഷണത്തില്‍ മൂന്ന് പേരുണ്ട്.

ഇവരുടെ പരിശോധനാ ഫലവും ഉടന്‍ ലഭിക്കും. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് 19 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ കൂടുന്ന സാഹചര്യത്തില്‍ ഏകോപിത പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366935/dry-days-will-be-observed-in-the-state-for-three-days-starting-today)