---
title: "ഇഡി നടപടി മുറുകുന്നു ...: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു"
english_title: "CMRL-Exalogic financial transaction case; Veena T's bank locker opened and inspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366905/cmrl-exalogic-financial-transaction-case-veena-ts-bank-locker-opened-and-inspected-"
published_at: "2026-06-19T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f029644f6_eena.jpg"
keywords: ["CMRL-Exalogic", "Financial Transaction Case", "Veena T", "Bank Locker"]
---

# ഇഡി നടപടി മുറുകുന്നു ...: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: **സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു.

## Article Content

**തിരുവനന്തപുരം: **സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി.

കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാ​ഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പെടെ ലോക്കർ സൗകര്യങ്ങൾ ഉപയോ​ഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. നിലവിൽ പരിശോധന തുടരുകയാണ്.

നേരത്തെ, പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥ‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ബാങ്കിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥ‍ര്‍ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366905/cmrl-exalogic-financial-transaction-case-veena-ts-bank-locker-opened-and-inspected-)