---
title: "‘അവൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര’ ; ആർ. റോഷിപാലിന്റെ വാർത്ത അനുഭവങ്ങൾ പുസ്തകമാകുന്നു"
english_title: "Actress attack case in Kochi, reporter TV principal correspondent R. Roshipal, with her, book launch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366874/actress-attack-case-in-kochi-reporter-tv-principal-correspondent-r-roshipal-with-her-book-launch"
published_at: "2026-06-19T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34c267c4cce_avalkkoppam.jpg"
keywords: ["Latest News", "Actress Attack Case", "reporter TV Principal Correspondent", "Book Launch", "R Roshipal"]
---

# ‘അവൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര’ ; ആർ. റോഷിപാലിന്റെ വാർത്ത അനുഭവങ്ങൾ പുസ്തകമാകുന്നു

> **Lead Summary:** **കൊച്ചി: **കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ വഴികളും അണിയറക്കഥകളും ഉൾപ്പെടുത്തി റിപ്പോർട്ടർ ടിവി പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ. റോഷ്നിപാൽ എഴുതിയ പുസ്തകം പുറത്തിറങ്ങുന്നു.

## Article Content

**കൊച്ചി: **കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ വഴികളും അണിയറക്കഥകളും ഉൾപ്പെടുത്തി റിപ്പോർട്ടർ ടിവി പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ. റോഷ്നിപാൽ എഴുതിയ പുസ്തകം പുറത്തിറങ്ങുന്നു.

'അവൾക്കൊപ്പം: ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര' എന്ന പേരിൽ ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് നടക്കും. പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവനാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്.

കേസിന്റെ തുടക്കം മുതൽ ഒപ്പം സഞ്ചരിച്ച മാധ്യമപ്രവർത്തകനാണ് ആർ. റോഷ്നിപാൽ. പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൽ നടന്ന നിയമവിരുദ്ധ പരിശോധന ഉൾപ്പെടെ, കേസിൽ വഴിത്തിരിവായ നിരവധി നിർണായക വിവരങ്ങൾ റിപ്പോർട്ടർ ടിവിയിലൂടെ പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു.

കേസിന്റെ ഉള്ളറകളിലേക്കും കണ്ടെത്തലുകളിലേക്കുമുള്ള യാത്രയിൽ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ലേഖകന് നേരിടേണ്ടിവന്ന കടുത്ത പ്രതിസന്ധികളും വെല്ലുവിളികളും ഈ പുസ്തകത്തിലൂടെ തുറന്നെഴുതുന്നു.

അനീതിയെ നേരിടുന്ന സ്ത്രീകൾക്ക് ശബ്ദവും കരുത്തും നൽകേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന ഒരു യാത്രകൂടിയാണ് ഈ പുസ്തകമെന്ന് സിനിമാതാരം ഭാവന കുറിച്ചു. ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഭാവനയ്ക്ക് പുറമെ ഭാഗ്യലക്ഷ്മി, ആശ ആച്ചി ജോസഫ്, ഡി.സി. രവി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366874/actress-attack-case-in-kochi-reporter-tv-principal-correspondent-r-roshipal-with-her-book-launch)