---
title: "ന്യൂയോർക്കിൽ എൻബിഎ വിജയഘോഷയാത്രയ്ക്ക് പിന്നാലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്; രണ്ട് പ്രതികൾ പിടിയിൽ"
english_title: "Shooting at New York's Times Square; two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366871/shooting-at-new-yorks-times-square-two-arrested"
published_at: "2026-06-19T09:27:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34bea34958b_Shooting_at_New_Yorks_Times_Square.jpg"
keywords: ["Latest News", "Times Square Shooting", "New York", "NBA Champions"]
---

# ന്യൂയോർക്കിൽ എൻബിഎ വിജയഘോഷയാത്രയ്ക്ക് പിന്നാലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്; രണ്ട് പ്രതികൾ പിടിയിൽ

> **Lead Summary:** ന്യൂയോർക്ക് : ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. വൈകുന്നേരം 3.40-ഓടെയാണ് സംഭവം. തിരക്കേറിയ ജംഗ്ഷനിലെത്തിയ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിയുതിർത്തത്.

## Article Content

ന്യൂയോർക്ക് : ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. വൈകുന്നേരം 3.40-ഓടെയാണ് സംഭവം. തിരക്കേറിയ ജംഗ്ഷനിലെത്തിയ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിയുതിർത്തത്.

വെടിവെപ്പിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഉടൻ തന്നെ പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എൻബിഎ ചാമ്പ്യൻമാരായ ന്യൂയോർക്ക് നിക്ക്സിന്റെ വിജയഘോഷയാത്ര ലോവർ മാൻഹട്ടനിൽ നടന്നതിന് ശേഷമാണ് ടൈംസ് സ്‌ക്വയറിൽ ഈ സംഭവമുണ്ടായത്. 53 വർഷത്തിന് ശേഷം കിരീടം നേടിയ ടീമിനെ ആദരിക്കുന്നതിനായി നഗരത്തിൽ 10,000 പോലീസുകാരെ വിന്യസിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ നിക്ക്സിന്റെ വിജയമാഘോഷിക്കുന്നതിനിടെ ടൈംസ് സ്‌ക്വയറിൽ വെച്ച് 17 വയസ്സുകാരന് വെടിയേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366871/shooting-at-new-yorks-times-square-two-arrested)