---
title: "സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പുകളില്ല, എന്നാൽ കാറ്റിനും ഇടിമിന്നലിനും സാധ്യത"
english_title: "Monsoon weakens; heavy winds and lightning expected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366865/monsoon-weakens-heavy-winds-and-lightning-expected"
published_at: "2026-06-19T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34bb6d7fcd0_Monsoon_weakens.jpg"
keywords: ["Latest News", "Kerala Weather Update", "Rain Alert Kerala", "Rain Today"]
---

# സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പുകളില്ല, എന്നാൽ കാറ്റിനും ഇടിമിന്നലിനും സാധ്യത

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് അലർട്ടുകൾ ഉൾപ്പെടെയുള്ള മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് അലർട്ടുകൾ ഉൾപ്പെടെയുള്ള മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള തീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.

അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366865/monsoon-weakens-heavy-winds-and-lightning-expected)