---
title: "ബജറ്റുമായി സഭയിലെത്തി മുഖ്യമന്ത്രി; വി.ഡി. സതീശന്റെ ആദ്യ ബജറ്റ് അവതരണം ഉടന്‍"
english_title: "Chief Minister V.D. Satheesan's first budget presentation soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366862/chief-minister-vd-satheesans-first-budget-presentation-soon"
published_at: "2026-06-19T09:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34b86649aca_v_d_satheesan.jpg"
keywords: ["Latest News", "Kerala Chief Minister", "V D Satheesan", "Budget"]
---

# ബജറ്റുമായി സഭയിലെത്തി മുഖ്യമന്ത്രി; വി.ഡി. സതീശന്റെ ആദ്യ ബജറ്റ് അവതരണം ഉടന്‍

> **Lead Summary:** **തിരുവനന്തപുരം : ** യു ഡി എഫ് സർക്കാരിന്റെ ബജറ്റ് അവതരണം ഉടന്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങി.

## Article Content

**തിരുവനന്തപുരം : ** യു ഡി എഫ് സർക്കാരിന്റെ ബജറ്റ് അവതരണം ഉടന്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങി.

ബജറ്റിനെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും പ്രതികരിക്കാതെയാണ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നും സഭയിലേക്ക് ഇറങ്ങിയത്.ബജറ്റിന്റെ അച്ചടിച്ച കോപ്പി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറിയത്. കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് കൈമാറിയത്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയ്ക്കുള്ള നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആര്‍ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.

വിഭവ സമാഹരണത്തിന് എന്തൊക്കെ നടപടികൾ പ്രഖ്യാപിക്കുമെന്നതാണ് മുഖ്യമന്ത്രി വി ഡി സതീശൻെറ ആദ്യ ബജറ്റിനെ ചുറ്റിപ്പറ്റി ഉയരുന്ന ആകാംക്ഷ.

കേന്ദ്ര സഹായത്തിലെ 20000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വി.ഡി സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരൻറികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ തീരു. നികുതി ചോർച്ച തടയാനും നികുതി പിരിവ് ഊർജമാക്കാനുമുളള നടപടികൾ അടങ്ങുന്ന സമഗ്ര ധനമാനേജുമെൻറിലൂടെ വരുമാന വിടവ് പരിഹരിക്കാനായിരിക്കും വി.ഡി സതീശൻ ശ്രമിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366862/chief-minister-vd-satheesans-first-budget-presentation-soon)