---
title: "ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "A young man dies tragically in a two-wheeler accident in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366856/a-young-man-dies-tragically-in-a-two-wheeler-accident-in-idukki"
published_at: "2026-06-19T08:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34ae3817cdc_accident.jpg"
keywords: ["Latest News", "Accident", "Idukki"]
---

# ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: **ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂപ്പാറ സ്വദേശി അബ്‌ദുൽ റഹ്മാൻ ആണ് മരിച്ചത്.

## Article Content

**ഇടുക്കി: **ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂപ്പാറ സ്വദേശി അബ്‌ദുൽ റഹ്മാൻ ആണ് മരിച്ചത്.

മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരിൽ ഒരാളുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ഇടുക്കി മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപം ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു അപകടം. അപകട കാരണം നിലവിൽ വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രിയോടെ തലയിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് അബ്‌ദുൽ റഹ്മാന്റെ മരണം. ഗുരുതരമായി പരിക്കേറ്റ വിശ്വ തിലങ്കർ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഒപ്പം ഉണ്ടായിരുന്ന ആൽബിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിൽ കാർ തട്ടിയതാവാമെന്ന് യുവാക്കളുടെ മാതാപിതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366856/a-young-man-dies-tragically-in-a-two-wheeler-accident-in-idukki)