---
title: "മൂക്കും ചെവിയും അറുത്തെടുത്തു, മുഖം വികൃതമാക്കി; അവിഹിത ബന്ധം ചോദിച്ചതിന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി "
english_title: "Young man brutally murdered for asking for illicit relationship, police arrest suspect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366849/young-man-brutally-murdered-for-asking-for-illicit-relationship-police-arrest-suspect"
published_at: "2026-06-19T07:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a269630cd111_crime.jpg"
keywords: ["Latest News", "Crime News", "Murder Case"]
---

# മൂക്കും ചെവിയും അറുത്തെടുത്തു, മുഖം വികൃതമാക്കി; അവിഹിത ബന്ധം ചോദിച്ചതിന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി 

> **Lead Summary:** *ലക്നൗ:*** റാ**യ്ബറേലിയിൽ 45-കാരനായ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ 72 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്.

## Article Content

*ലക്നൗ:*** റാ**യ്ബറേലിയിൽ 45-കാരനായ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ 72 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്.

താക്കൂർ ലെയ്ൻ ഖേര ഗ്രാമത്തിലെ ടാങ്ക് നിർമാണ സ്ഥലത്ത് കാവൽക്കാരനായിരുന്ന ബിന്ദ പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ രാജ്കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു.

നിർമാണ സ്ഥലത്തെ കട്ടിലിൽ ഉറങ്ങുകയായിരുന്ന ബിന്ദ പ്രസാദിനെ പ്രതി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിന്ദപ്രസാദിന്റെ ഭാര്യയുമായി പ്രതി രാജ് കിഷോറിനുണ്ടായിരുന്ന അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഉത്തർപ്രദേശ് പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.

ബിന്ദ പ്രസാദിനെ പലതവണ വെട്ടുകയും കഴുത്തറുക്കുകയും ചെയ്ത പ്രതി, മുഖം വികൃതമാക്കിയ ശേഷം മൂക്കും ചെവിയും അറുത്തെടുത്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ സമീപത്തെ പാടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് വാട്ടർ ടാങ്ക് പരിസരത്തെ കട്ടിലിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിന്ദ പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.

പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ടയാളുടെയും കുടുംബാംഗങ്ങളുടെയും ഫോൺ കോൾ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നും ചില വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ബിന്ദ പ്രസാദിന്റെ ബന്ധുവായ രാജ്കിഷോറിലേക്ക് എത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

ബിന്ദ പ്രസാദിന്റെ ഭാര്യയുമായി തനിക്ക് കഴിഞ്ഞ മൂന്ന് വർഷമായി ബന്ധമുണ്ടായിരുന്നതായി രാജ്കിഷോർ പൊലീസിനോട് സമ്മതിച്ചു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഈ ബന്ധത്തെക്കുറിച്ച് ബിന്ദ പ്രസാദ് നേരത്തെ അറിഞ്ഞിരുന്നതായും രണ്ടുപേരെയും ശകാരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതാണ് പ്രതിക്ക് ബിന്ദ പ്രസാദിനോട് വൈരാഗ്യം തോന്നാൻ കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366849/young-man-brutally-murdered-for-asking-for-illicit-relationship-police-arrest-suspect)