---
title: "കളംവിട്ടത് സ്‌ട്രെച്ചറിൽ; ഖത്തർ താരത്തിന്റെ ഫൗളിൽ ഇസ്മായെൽ കോനെയുടെ ഇടതു കാലിന് ഗുരുതര പരിക്ക് "
english_title: "Canadian player Ismail Koné seriously injured during the Canada-Qatar match in Group B at the FIFA World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366848/canadian-player-ismail-kon-seriously-injured-during-the-canada-qatar-match-in-group-b-at-the-fifa-world-cup"
published_at: "2026-06-19T06:42:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34978c19469_FIFA.jpg"
keywords: ["Latest News", "FIFA World Cup", "Canada-Qatar Match", "Ismail Kone"]
---

# കളംവിട്ടത് സ്‌ട്രെച്ചറിൽ; ഖത്തർ താരത്തിന്റെ ഫൗളിൽ ഇസ്മായെൽ കോനെയുടെ ഇടതു കാലിന് ഗുരുതര പരിക്ക് 

> **Lead Summary:** **വാൻകൂവർ: ** ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ താരം അസ്സിം മാഡിബോയുടെ ഗുരുതര ഫൗളിലാണ് കോനെയ്ക്ക് പരിക്കേറ്റത്.

## Article Content

**വാൻകൂവർ: ** ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ താരം അസ്സിം മാഡിബോയുടെ ഗുരുതര ഫൗളിലാണ് കോനെയ്ക്ക് പരിക്കേറ്റത്.

ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി താരത്തെ പരിശോധിച്ചു. ഫൗളിന് അസ്സിം മാഡിബോയ്ക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു. ഇതോടെ ഏറെ നേരം മത്സരം തടസപ്പെട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം കോനെയെ ആശുപത്രിയിലേക്ക് മാറ്റി. ഗാലറിയെ അഭിവാദ്യം ചെയ്താണ് സ്‌ട്രെച്ചറിൽ താരം ഗ്രൗണ്ട് വിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366848/canadian-player-ismail-kon-seriously-injured-during-the-canada-qatar-match-in-group-b-at-the-fifa-world-cup)