---
title: "സ്വകാര്യ ഭാഗങ്ങളിൽ കല്ലും തടിക്കഷ്ണവും; വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു"
english_title: "A gang of five broke into a house and brutally sexually assaulted a young woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366847/a-gang-of-five-broke-into-a-house-and-brutally-sexually-assaulted-a-young-woman"
published_at: "2026-06-19T06:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3297054ff0d_RAPE.jpg"
keywords: ["Latest News", "Gang Rape Case", "Brutally Sexually Assault", "Police Case"]
---

# സ്വകാര്യ ഭാഗങ്ങളിൽ കല്ലും തടിക്കഷ്ണവും; വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

> **Lead Summary:** **പട്‌ന: **ബിഹാറിലെ ബെഗുസാരായിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. ജൂൺ 11-ന് രാത്രി ചാകിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. യുവതിയുടെ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു പ്രതികൾ ക്രൂരകൃത്യം നടത്തിയത്.

## Article Content

**പട്‌ന: **ബിഹാറിലെ ബെഗുസാരായിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. ജൂൺ 11-ന് രാത്രി ചാകിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. യുവതിയുടെ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു പ്രതികൾ ക്രൂരകൃത്യം നടത്തിയത്.

രാത്രി 11:30 ഓടെ ശുചിമുറിയിൽ പോയി മടങ്ങിയെത്തിയ യുവതിയെ വീട്ടിൽ ഒളിച്ചിരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ആക്രമണത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽനിന്ന് ഒരു വെടിയുണ്ടയും കല്ലും തടിക്കഷ്ണവും ഡോക്മാർ പുറത്തെടുത്തു.

അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായതെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഞ്ച് പ്രതികൾക്കായും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366847/a-gang-of-five-broke-into-a-house-and-brutally-sexually-assaulted-a-young-woman)