---
title: "മൊക്കേനയുടെ പെനാൽറ്റി ഗോൾ; ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക"
english_title: "FIFA World Cup, Mokena's penalty goal helps South Africa draw with Czech Republic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366846/fifa-world-cup-mokenas-penalty-goal-helps-south-africa-draw-with-czech-republic"
published_at: "2026-06-19T06:28:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34945023f25_FIFA.jpg"
keywords: ["Latest News", "FIFA World Cup", "Africa", "Czech Republic"]
---

# മൊക്കേനയുടെ പെനാൽറ്റി ഗോൾ; ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക

> **Lead Summary:** **അറ്റ്‌ലാന്റ: **ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് പിരിഞ്ഞത്.

## Article Content

**അറ്റ്‌ലാന്റ: **ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് പിരിഞ്ഞത്.

6ാം മിനിറ്റിൽ മൈക്കൽ സാദിലേകിലൂടെയാണ്(6) ചെക്ക് റിപ്പബ്ലിക് ലീഡെടുത്തത്. 83ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ടെബോ മൊക്കേനയാണ് സമനില നേടികൊടുത്തത്. രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി ദക്ഷിണാഫ്രിക്ക ചെക്ക് ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി.

സമനിലയോടെ ചെക്ക് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തും ദക്ഷിണാഫ്രിക്ക നാലാമതും തുടരുന്നു. ആദ്യ മത്സരത്തിൽ മെക്‌സിക്കോയോട് തോറ്റ ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾക്ക് മങ്ങലേറ്റു. അടുത്ത മത്സരം വിജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലം നിർണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366846/fifa-world-cup-mokenas-penalty-goal-helps-south-africa-draw-with-czech-republic)