---
title: "ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് ഭീതി; സൗദിയിൽ നിന്നെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു"
english_title: "M POX Confirmed In Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366825/m-pox-confirmed-in-thiruvananthapuram"
published_at: "2026-06-18T21:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34117e12421_M_POX.jpg"
keywords: ["Latest News", "M POX", "Thiruvananthapuram Medical College"]
---

# ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് ഭീതി; സൗദിയിൽ നിന്നെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു

> **Lead Summary:** തിരുവനന്തപുരം: തലസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയ ആളാണ് രോഗി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിവർ ഐസിയുവിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

## Article Content

തിരുവനന്തപുരം: തലസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയ ആളാണ് രോഗി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിവർ ഐസിയുവിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്. പകർച്ചവ്യാധിയിൽ ഇന്ന് അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1, തൃശൂർ 3, മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്.

ഒരാൾക്ക് രോഗമുള്ളതായി സംശയമുണ്ട്. 68 പേർക്ക് ഇന്ന് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 13,849 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 1,658 പേർ ഇന്ന് ചികിത്സ തേടി.

അതേസമയം സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേരിൽ ആറ് പേർ ആശുപത്രി വിട്ടു. 3 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. 104 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പുതിയ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. രോഗബാധിതൻ്റെ നിലയിൽ മാറ്റമില്ല. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366825/m-pox-confirmed-in-thiruvananthapuram)