---
title: "ഡ്യൂട്ടിക്കിടെ ദുരന്തം; പട്രോളിങ് വാഹനത്തിന് പിന്നിൽ കാറിടിച്ചു കയറി രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്"
english_title: "Car plows into highway patrol team in Kanhangad; two police officers seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366784/car-plows-into-highway-patrol-team-in-kanhangad-two-police-officers-seriously-injured"
published_at: "2026-06-18T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33d19f3a859_Car_plows_into_highway_patrol_team_in_Kanhangad.jpg"
keywords: ["Latest News", "Kanhangad", "Accident", "Highway Patrol"]
---

# ഡ്യൂട്ടിക്കിടെ ദുരന്തം; പട്രോളിങ് വാഹനത്തിന് പിന്നിൽ കാറിടിച്ചു കയറി രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കാസർകോട്: കാഞ്ഞങ്ങാട് ദേശീയപാതയിൽ ഹൈവേ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെ കാർ ഇടിച്ചുകയറി രണ്ട് പൊലീസുകാർക്ക് ഗുരുതര പരുക്ക്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്.

## Article Content

കാസർകോട്: കാഞ്ഞങ്ങാട് ദേശീയപാതയിൽ ഹൈവേ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെ കാർ ഇടിച്ചുകയറി രണ്ട് പൊലീസുകാർക്ക് ഗുരുതര പരുക്ക്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്.

വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്. സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366784/car-plows-into-highway-patrol-team-in-kanhangad-two-police-officers-seriously-injured)