---
title: "സ്ത്രീകളെ ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; ആത്മീയതയുടെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്ത വ്യാജ ഗുരു അറസ്റ്റില്‍"
english_title: "Fake guru Radha Mohan Mishra arrested in Pune for sexually exploiting women under the guise of spirituality"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366781/fake-guru-radha-mohan-mishra-arrested-in-pune-for-sexually-exploiting-women-under-the-guise-of-spirituality"
published_at: "2026-06-18T16:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33cffd7c072_ATHMEEYA_GURU.jpg"
keywords: ["Latest News", "Fake Guru", "Radha Mohan Mishra", "Sexually Assult"]
---

# സ്ത്രീകളെ ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; ആത്മീയതയുടെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്ത വ്യാജ ഗുരു അറസ്റ്റില്‍

> **Lead Summary:** **മുംബൈ: ** ആത്മീയതയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പുനെയിലെ വ്യാജ ഗുരു രാധാമോഹന്‍ മിശ്ര അറസ്റ്റില്‍. ഇയാളുടെ ഏഴ് അനുയായികളും അറസ്റ്റിലായിട്ടുണ്ട്. 15 വര്‍ഷമായി തന്നെ രാധാമോഹന്‍ മിശ്ര ചൂഷണം ചെയ്യുകയാണെന്ന് കാണിച്ച് 41കാരിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

## Article Content

**മുംബൈ: ** ആത്മീയതയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പുനെയിലെ വ്യാജ ഗുരു രാധാമോഹന്‍ മിശ്ര അറസ്റ്റില്‍. ഇയാളുടെ ഏഴ് അനുയായികളും അറസ്റ്റിലായിട്ടുണ്ട്. 15 വര്‍ഷമായി തന്നെ രാധാമോഹന്‍ മിശ്ര ചൂഷണം ചെയ്യുകയാണെന്ന് കാണിച്ച് 41കാരിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിക്കാരി പൊലീസിന് കൈമാറിയത്. പുനെയിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിലെ ജോലിക്കാരിയാണ് വീട്ടമ്മ. വീട്ടിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ രാധാമോഹന്‍ മിശ്രയുടെ അടുത്തെത്തിയത്. ഇയാള്‍ പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന ഇലക്ട്രിക് ഷോക്ക് നല്‍കുകയും ചെയ്യുമായിരുന്നു.

നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്യും. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനും സ്വത്ത് ഇയാളുടെ പേരില്‍ എഴുതി നല്‍കാനും നിര്‍ബന്ധിച്ചു -പരാതിയില്‍ പറയുന്നു. തന്നെ മാത്രമല്ല മറ്റ് നിരവധി സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്തതായി പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് പുനെയിലെ ബംഗ്ലാവില്‍ നിന്ന് രാധാമോഹന്‍ മിശ്രയെ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രധാന അനുയായി കന്‍വല്‍ നയന്‍ എന്നയാളെയും ആറ് സ്ത്രീകളെയുമാണ് ഒപ്പം അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ 19 ഹാര്‍ഡ് ഡിസ്‌കുകള്‍, 12 ലാപ്‌ടോപ്പുകള്‍, 11 മൊബൈല്‍ ഫോണുകള്‍, 23 പെന്‍ഡ്രൈവുകള്‍, 15 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍, 6.5 ലക്ഷം രൂപ, 10 വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തു. വീട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഒരു ഭൂഗര്‍ഭ അറ നിര്‍മിച്ചതായും പൊലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366781/fake-guru-radha-mohan-mishra-arrested-in-pune-for-sexually-exploiting-women-under-the-guise-of-spirituality)