---
title: "ഡൽഹിയിൽ വീട്ടുജോലിക്കാരിയെ അടിച്ചും കുത്തിയും കൊലപ്പെടുത്തി; വീട്ടുടമയായ ഡോക്ടർ അറസ്റ്റിൽ"
english_title: "Doctor arrested for murdering domestic worker in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366778/doctor-arrested-for-murdering-domestic-worker-in-delhi"
published_at: "2026-06-18T16:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fc3d57cfc3_RAPE.jpg"
keywords: ["LATEST NEWS", "DELHI", "domestic worker", "MURDER"]
---

# ഡൽഹിയിൽ വീട്ടുജോലിക്കാരിയെ അടിച്ചും കുത്തിയും കൊലപ്പെടുത്തി; വീട്ടുടമയായ ഡോക്ടർ അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി:**[ ** ഡൽഹിയിലെ മൗണ്ട് കൈലാഷ് മേഖലയിൽ വീട്ടുജോലിക്കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ വീട്ടുടമയായ ഡോക്ടർ പിടിയിൽ. ഡോ. മനീഷ് ഗുപ്തയാണ് മീന എന്ന വീട്ടുജോലിക്കാരിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ രക്തം വാർന്നുകിടക്കുന്ന മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു പ്രതി.

## Article Content

ന്യൂഡൽഹി:**[ ** ഡൽഹിയിലെ മൗണ്ട് കൈലാഷ് മേഖലയിൽ വീട്ടുജോലിക്കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ വീട്ടുടമയായ ഡോക്ടർ പിടിയിൽ. ഡോ. മനീഷ് ഗുപ്തയാണ് മീന എന്ന വീട്ടുജോലിക്കാരിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ രക്തം വാർന്നുകിടക്കുന്ന മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു പ്രതി.

തന്റെ കുടുംബത്തിനെതിരെ മീന മന്ത്രവാദം ചെയ്തിരുന്നതായും ഇത് വീട്ടിൽ നിരന്തരം അസ്വസ്ഥതകളും ദുരിതങ്ങളും ഉണ്ടാക്കിയതായും ചോദ്യം ചെയ്യലിൽ പ്രതി അവകാശപ്പെട്ടു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദ്യം ബാറ്റ് കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. മീന സംഭവസ്ഥലത്തുതന്നെ മരിച്ചു.

എന്നാൽ പ്രതിയുടെ മൊഴികളിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡോ. മനീഷ് ഗുപ്ത ദീർഘകാലമായി കടുത്ത വിഷാദരോഗത്തിന് (Depression) ചികിത്സയിലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

കൊല്ലപ്പെട്ട മീനയും ഡോക്ടറും തമ്മിൽ സാമ്പത്തികമോ മറ്റോ ആയ മറ്റ് തർക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.  കൊലപാതകത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും കത്തിയും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പൊലീസിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിദഗ്ദ്ധ പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366778/doctor-arrested-for-murdering-domestic-worker-in-delhi)