---
title: "'മണിക്കൂറുകളോളം മകൾക്ക് ജീവനുണ്ടായിരുന്നു'; ക്രൂര പീഡനത്തിനിരയായ നാലുവയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി പിതാവ്"
english_title: "Father alleges private hospitals denied treatment to 4-year-old rape victim in Ghaziabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366771/father-alleges-private-hospitals-denied-treatment-to-4-year-old-rape-victim-in-ghaziabad"
published_at: "2026-06-18T15:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33c53a23fec_RAPE_CASE.jpg"
keywords: ["Latest News", "Ghaziabad", "Rape Case", "Ghaziabad Child Abuse Case"]
---

# 'മണിക്കൂറുകളോളം മകൾക്ക് ജീവനുണ്ടായിരുന്നു'; ക്രൂര പീഡനത്തിനിരയായ നാലുവയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി പിതാവ്

> **Lead Summary:** ഗാസിയാബാദ് : ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നാലുവയസുകാരിയായ തന്റെ മകൾക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. മാർച്ച് 16-ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് രാജ്യത്തെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. പീഡനത്തിനിരയായ ശേഷം മണിക്കൂറുകളോളം കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും എന്നാൽ കൃത്യസമയത്ത് ചികിത്സ നൽകാൻ രണ്ട് സ്വകാര്യ ആശുപത്രികൾ തയ്യാറായില്ലെന്നുമാണ് പിതാവിന്റെ ആരോപണം.

## Article Content

ഗാസിയാബാദ് : ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നാലുവയസുകാരിയായ തന്റെ മകൾക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. മാർച്ച് 16-ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് രാജ്യത്തെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. പീഡനത്തിനിരയായ ശേഷം മണിക്കൂറുകളോളം കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും എന്നാൽ കൃത്യസമയത്ത് ചികിത്സ നൽകാൻ രണ്ട് സ്വകാര്യ ആശുപത്രികൾ തയ്യാറായില്ലെന്നുമാണ് പിതാവിന്റെ ആരോപണം.

മാർച്ച് 16ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ ​ഗൗരവ് എന്നയാൾ മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കിയ ശേഷം ഇഷ്ടിക ഉപയോ​ഗിച്ച് ആക്രമിക്കുകയുമായിരുന്നു. ജൂൺ 16ന് സുപ്രീം കോടതി കേസ് പരി​ഗണിക്കുകയും ആശുപത്രികളുടെ ഭാ​ഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366771/father-alleges-private-hospitals-denied-treatment-to-4-year-old-rape-victim-in-ghaziabad)