---
title: "വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for raping woman on promise of marriage, extorting Rs 10 lakh from her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366764/youth-arrested-for-raping-woman-on-promise-of-marriage-extorting-rs-10-lakh-from-her"
published_at: "2026-06-18T15:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33bc6753eee_kasargod.jpg"
keywords: ["Latest News", "Rape Case", "Kasargod", "Marriage Promise"]
---

# വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

> **Lead Summary:** **കാസർഗോഡ്: ** വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 39 വയസ്സുകാരിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.

## Article Content

**കാസർഗോഡ്: ** വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 39 വയസ്സുകാരിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.

വിവാഹബന്ധം വേർപെടുത്തി ജീവിക്കുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശ്രീജിത്ത്, യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടും സ്ഥലവും നിർബന്ധപൂർവം വിൽപന നടത്തിച്ച ഇയാൾ, മറ്റൊരു ചെറിയ വീട് വാങ്ങി ബാക്കി തുക കൈക്കലാക്കുകയായിരുന്നു. ഇതിനുപുറമെ, പുതിയ വീടും സ്ഥലവും പണയപ്പെടുത്തിയും ഇയാൾ പണം തട്ടി. തട്ടിപ്പിന് ശേഷം യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറി.

വിവാഹിതനായ ഇയാൾ ഈ ബന്ധം നേരത്തെ വേർപെടുത്തിയിരുന്നു. ഇതേരീതിയിൽ വിവാഹബന്ധം വേർപെടുത്തി കഴിയുന്ന മറ്റ് സ്ത്രീകളെ സമീപിച്ച് പണം തട്ടിയതായി ഇയാൾക്കെതിരെ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരപ്പ സ്വദേശിനിയായ മറ്റൊരു യുവതിയുടെ വീട്ടിലും ഇയാൾ വിവാഹാഭ്യർഥനയുമായി എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366764/youth-arrested-for-raping-woman-on-promise-of-marriage-extorting-rs-10-lakh-from-her)