---
title: "ഡൽഹിയിലെ മത്സരം കഴിഞ്ഞ് മടക്കം; ഹിമാചലിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു; മരിച്ചവരിൽ കായികതാരങ്ങളും"
english_title: "Vehicle falls into gorge in Himachal Pradesh, 7 dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366749/vehicle-falls-into-gorge-in-himachal-pradesh-7-dead"
published_at: "2026-06-18T14:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33afbabfe3a_Vehicle_falls_into_gorge_in_Himachal_Pradesh.jpg"
keywords: ["Latest News", "Himachal Pradesh", "Road Accident"]
---

# ഡൽഹിയിലെ മത്സരം കഴിഞ്ഞ് മടക്കം; ഹിമാചലിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു; മരിച്ചവരിൽ കായികതാരങ്ങളും

> **Lead Summary:** ഷിംല : ഹിമാചൽ പ്രദേശിലെ ചാംമ്പ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. ഛത്രണ്ടിന് സമീപം മാസ്രുണ്ട്-ഹമാൽ റൂട്ടിൽ ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ നിയന്ത്രണം വിട്ട് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. കർണാടക, ഛത്തീസ്ഗഡ് സ്വദേശികളാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

## Article Content

ഷിംല : ഹിമാചൽ പ്രദേശിലെ ചാംമ്പ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. ഛത്രണ്ടിന് സമീപം മാസ്രുണ്ട്-ഹമാൽ റൂട്ടിൽ ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ നിയന്ത്രണം വിട്ട് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. കർണാടക, ഛത്തീസ്ഗഡ് സ്വദേശികളാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ഡൽഹിയിൽ നടന്ന തായ്‌കോണ്ടോ മത്സരത്തിൽ പങ്കെടുത്ത ശേഷം ഹിമാചൽ പ്രദേശ് സന്ദർശിക്കാനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കൊക്കയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366749/vehicle-falls-into-gorge-in-himachal-pradesh-7-dead)