---
title: "ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; എൽ.പി.ജി ഇന്ധനവുമായി 40 ഓളം കപ്പലുകൾ ഇന്ത്യയിലെത്തും"
english_title: "Ships carrying LPG fuel will arrive in India as the Strait of Hormuz returns to normal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366745/ships-carrying-lpg-fuel-will-arrive-in-india-as-the-strait-of-hormuz-returns-to-normal"
published_at: "2026-06-18T13:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07cfe66de4_in_line_with_international_interests_China_tells_Iran.jpg"
keywords: ["latest news", "LPG fuel", "hormuz", "india"]
---

# ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; എൽ.പി.ജി ഇന്ധനവുമായി 40 ഓളം കപ്പലുകൾ ഇന്ത്യയിലെത്തും

> **Lead Summary:** ന്യൂഡൽഹി: **[** യു.എസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്. യു.എസ്-ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. ഭൂരിഭാഗവും എൽ.പി.ജി , എൽ.എൻ.ജി ഇന്ധനങ്ങൾ അടങ്ങിയ നാല്പതോളം കപ്പലുകളാണ് ഇന്ത്യയിലേക്ക് വരുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പലുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.

## Article Content

ന്യൂഡൽഹി: **[** യു.എസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്. യു.എസ്-ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. ഭൂരിഭാഗവും എൽ.പി.ജി , എൽ.എൻ.ജി ഇന്ധനങ്ങൾ അടങ്ങിയ നാല്പതോളം കപ്പലുകളാണ് ഇന്ത്യയിലേക്ക് വരുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പലുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടെ, കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യം നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് വലിയ തോതിൽ അയവുവരുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.

ഹോർമൂസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പലായ 'ദിഷ' ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽ.എൻ.ജിയുമായാണ്  ഈ കപ്പൽ എത്തുന്നത്. 'ദിഷ' വിജയകരമായി പാത പിന്നിട്ടതോടെ, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ധനവും രാസവളവും അടങ്ങിയ മറ്റ് 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കും.

സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. നേരത്തെ ഒമാൻ തീരത്തുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, ഹോർമൂസ് പാതയിലൂടെ വരുന്ന എല്ലാ ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366745/ships-carrying-lpg-fuel-will-arrive-in-india-as-the-strait-of-hormuz-returns-to-normal)