---
title: "സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്"
english_title: "Rains intensify again in the state, orange alert in two places today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366741/rains-intensify-again-in-the-state-orange-alert-in-two-places-today"
published_at: "2026-06-18T13:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a278dd904b16_rain_delhi.jpg"
keywords: ["latest news", "orange alert", "monsoon", "yellow alert"]
---

# സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: **[** സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലാണ് നിലവിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ വടക്കൻ കേരളത്തിലും മഴ കനത്തേക്കും.

## Article Content

തിരുവനന്തപുരം: **[** സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലാണ് നിലവിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ വടക്കൻ കേരളത്തിലും മഴ കനത്തേക്കും.

 ഓറഞ്ച് അലേർട്ട്: എറണാകുളം, തൃശ്ശൂർ (മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത).

 യെല്ലോ അലേർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മലയോര മേഖലകളിൽ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണം.

യാത്രകൾ ഒഴിവാക്കുക: താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയങ്ങളിൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്: നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366741/rains-intensify-again-in-the-state-orange-alert-in-two-places-today)