---
title: "കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍"
english_title: "Another rat fever death in Kollam district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366728/another-rat-fever-death-in-kollam-district"
published_at: "2026-06-18T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a339b1b78aee_rat_fever.jpg"
keywords: ["Latest News", "Rat Fever", "Kollam", "Death"]
---

# കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

> **Lead Summary:** കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് ഏഴ് പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

## Article Content

കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് ഏഴ് പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 12,191 പേരാണ് ഇന്നലെ പനി മൂലം ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366728/another-rat-fever-death-in-kollam-district)