---
title: "അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി"
english_title: "A young man drowned with a ring from a gold shop, saying it was a gift for his wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366721/a-young-man-drowned-with-a-ring-from-a-gold-shop-saying-it-was-a-gift-for-his-wife"
published_at: "2026-06-18T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33936c2aae5_THEFT_CASE.jpg"
keywords: ["Latest News", "Vakathanam", "Gold Ring Theft", "Jewelry Shop", "Theft Case", "Stolen"]
---

# അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

> **Lead Summary:** **കോട്ടയം: ** ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ മോതിരം വാങ്ങാനെത്തിയയാൾ മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി. വാകത്താനം ഞാലിയാകുഴി കവലയിലെ ‘കുളത്തിങ്കൽ ജ്യൂവലറി’യിൽ തിങ്കളാഴ്ച പകലാണ് മോഷണം.

## Article Content

**കോട്ടയം: ** ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ മോതിരം വാങ്ങാനെത്തിയയാൾ മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി. വാകത്താനം ഞാലിയാകുഴി കവലയിലെ ‘കുളത്തിങ്കൽ ജ്യൂവലറി’യിൽ തിങ്കളാഴ്ച പകലാണ് മോഷണം.

ഒരു പവനോളം വരുന്ന സ്വർണമോതിരമാണ് നഷ്ടമായത്. യുവാവ് കറുകച്ചാലിലെ ഒരു ഫർണിച്ചർ കടയിലെ വാഹനത്തിന്റെ ഡ്രൈവറാണെന്നാണ് കടയിൽ പറഞ്ഞത്. മോതിരം നഷ്ടമായയുടൻ കടയുടമ വാകത്താനം പോലീസിൽ സി.സി.ടി.വി. ദൃശ്യം സഹിതം പരാതി നൽകി. പോലീസ് മേൽനടപടിയാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366721/a-young-man-drowned-with-a-ring-from-a-gold-shop-saying-it-was-a-gift-for-his-wife)