---
title: "ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം"
english_title: "Photo of murder accused in PSC bulletin next to best screenwriter's name"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366717/photo-of-murder-accused-in-psc-bulletin-next-to-best-screenwriters-name"
published_at: "2026-06-18T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33900ade8e3_akash_thillenketi.jpg"
keywords: ["Latest News", "PSC Bulletin", "Akash Thillankeri", "PSC", "Murder Case"]
---

# ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം

> **Lead Summary:** **തിരുവനന്തപുരം: **പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ.

## Article Content

**തിരുവനന്തപുരം: **പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ.

49ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെ കുറിച്ചുള്ള വിവരണത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉപയോഗിച്ചത്. പേര് രാജേഷ് തില്ലങ്കേരി എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഷുഹൈബ് വധ കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. സംഭവത്തിൽ പി എസ് സി തെറ്റ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംബന്ധിച്ചത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റ് സമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366717/photo-of-murder-accused-in-psc-bulletin-next-to-best-screenwriters-name)