---
title: "സ്കൂട്ടർ വാങ്ങി നൽകാമെന്ന് വാഗ്ദാനം; പതിനഞ്ചുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ ജൂവലറി ഉടമ അറസ്റ്റിൽ"
english_title: "Jewelry store owner arrested for repeatedly harassing 15-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366654/jewelry-store-owner-arrested-for-repeatedly-harassing-15-year-old-girl"
published_at: "2026-06-18T06:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "Rape", "Crime", "Arrest"]
---

# സ്കൂട്ടർ വാങ്ങി നൽകാമെന്ന് വാഗ്ദാനം; പതിനഞ്ചുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ ജൂവലറി ഉടമ അറസ്റ്റിൽ

> **Lead Summary:** കാൻപുർ: ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റിൽ. കാൺപുർ സ്വദേശി അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കെത്തിയ പെൺകുട്ടിയെയാണ് അശോക് കുമാർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

## Article Content

കാൻപുർ: ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റിൽ. കാൺപുർ സ്വദേശി അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കെത്തിയ പെൺകുട്ടിയെയാണ് അശോക് കുമാർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

കാൻപുരിൽ അശോക ജുവലേഴ്സ് എന്ന പേരിലുള്ള ഒന്നിലേറെ സ്വർണക്കടകളുടെ ഉടമയാണ് അശോക്. ഇയാളുടെ ഷോറൂമുകളിൽ ഒന്നിൽ ജോലിക്കെത്തിയതായിരുന്നു പെൺകുട്ടി.

ഒരു ദിവസം സ്കൂട്ടറോടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് കുട്ടിയെ ഇയാൾ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തന്റെ വീട്ടിൽനിന്ന് ഷോറൂമിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ വാഹനം അത്യാവശ്യമാണെന്നും സ്കൂട്ടർ വാങ്ങിനൽകാമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞു. തുടർന്ന് ഫാംഹൗസിലെത്തിയ ശേഷം ഇയാൾ കുട്ടിയെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

പീഡന വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തെ മുഴുവൻ ജയിലിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പിന്നീട് പലതവണയായി ഇയാൾ കുട്ടിയെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി വരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷോറൂമിന് പിന്നിലുള്ള മുറിയിൽവച്ചും അശോക് പീഡനത്തിന് ഇരയാക്കിയെന്ന് കുട്ടി മൊഴി നൽകിയതായും പൊലീസ് കൂട്ടിച്ചേർത്തു.

ഭീഷണി സഹിക്കാതായതോടെ കുട്ടി നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ച് പിതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിനെ സമീപിച്ചു. സംഭവത്തിൽ അശോകിനെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്.

നേരത്തെയും ഇയാൾ സമാന കുറ്റകൃത്യത്തിന് അറസ്റ്റിലായിട്ടുണ്ട്. മുൻപ് ഇയാളുടെ സ്ഥാപനത്തിന് ജോലിക്കുനിന്ന പഞ്ചാബ് സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ 9 മാസം ജയിൽശിക്ഷ അനുഭവിച്ചുവരവേ ജാമ്യത്തിലിറങ്ങിയതാണ് അശോക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366654/jewelry-store-owner-arrested-for-repeatedly-harassing-15-year-old-girl)