---
title: "കല്ല് പൊതിഞ്ഞ തുണികൊണ്ട് മുഖത്തിടിച്ചു, താടിയെല്ല് തകർത്തു; കായംകുളത്തെ വധശ്രമക്കേസ് ഒന്നാം പ്രതി ഒടുവിൽ പിടിയിൽ"
english_title: "First accused in Kayamkulam attempted murder case finally arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366613/first-accused-in-kayamkulam-attempted-murder-case-finally-arrested"
published_at: "2026-06-17T17:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a328ca9983e3_DFGHFGH.jpg"
keywords: ["LATEST NEWS", "Kayamkulam", "murder case"]
---

# കല്ല് പൊതിഞ്ഞ തുണികൊണ്ട് മുഖത്തിടിച്ചു, താടിയെല്ല് തകർത്തു; കായംകുളത്തെ വധശ്രമക്കേസ് ഒന്നാം പ്രതി ഒടുവിൽ പിടിയിൽ

> **Lead Summary:** കായംകുളം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ സൗത്ത് സ്വദേശി അഖിലിനെ ആണ് പോലീസ് പിടികൂടിയത്.

## Article Content

കായംകുളം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ സൗത്ത് സ്വദേശി അഖിലിനെ ആണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരി 25-ന് രാത്രി ഒൻപതരയോടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈരാഗ്യത്തെ തുടർന്ന് പ്രതിയായ അഖിലും കൂട്ടാളികളും ചേർന്ന് അനിൽ കുമാർ എന്നയാളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കല്ലുകൾ പൊതിഞ്ഞുകെട്ടിയ തുണി ഉപയോഗിച്ചാണ് പ്രതികൾ അനിൽ കുമാറിന്റെ മുഖത്തിടിച്ചത്. ആക്രമണത്തിൽ അനിൽ കുമാറിന്റെ മൂക്കിനും താടിയെല്ലിനും ഗുരുതരമായി പൊട്ടലേറ്റിരുന്നു.

കേസിലെ മറ്റ് പ്രതികളെ കൃത്യം നടന്നതിന് പിന്നാലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ അഖിൽ എറണാകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ പിടികൂടാൻ കരീലക്കുളങ്ങര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ വലയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366613/first-accused-in-kayamkulam-attempted-murder-case-finally-arrested)