---
title: "     ശബരിമല സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം വരുത്തിയത് മറ്റൊന്നുമല്ല, സാക്ഷാൽ നെയ്യ് തന്നെ ...."
english_title: "Ghee found to be the cause of three discolorations on the gold-plated roof of the Sabarimala shrine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366603/ghee-found-to-be-the-cause-of-three-discolorations-on-the-gold-plated-roof-of-the-sabarimala-shrine"
published_at: "2026-06-17T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3284ee9cf32_GRTH.jpg"
keywords: ["LATEST NEWS", "Sabarimala", "discolorations", "gold-plated roof"]
---

#      ശബരിമല സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം വരുത്തിയത് മറ്റൊന്നുമല്ല, സാക്ഷാൽ നെയ്യ് തന്നെ ....

> **Lead Summary:** പത്തനംതിട്ട: **[** ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തുണ്ടായ നിറവ്യത്യാസത്തിന് കാരണം നെയ്യാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായത്. നിറം മങ്ങിയ ഭാഗങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ കഴുകി വൃത്തിയാക്കിയിട്ടുണ്ട്.

## Article Content

പത്തനംതിട്ട: **[** ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തുണ്ടായ നിറവ്യത്യാസത്തിന് കാരണം നെയ്യാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായത്. നിറം മങ്ങിയ ഭാഗങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ കഴുകി വൃത്തിയാക്കിയിട്ടുണ്ട്.

 ശ്രീകോവിലിന്റെ പിന്നിൽ മുഖപ്പിന് താഴെയായി രണ്ടടിയോളം നീളത്തിൽ മൂന്നിടത്താണ് കറുത്ത നിറം കണ്ടെത്തിയത്. ഈ വർഷം ജനുവരി ആദ്യവാരത്തോടെയാകാം ഇത് സംഭവിച്ചതെന്നാണ് നിഗമനം.

ജനുവരി 2 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ ഏതോ ഒരു ദിവസം തീർത്ഥാടകർ നെയ്യൊഴിച്ചതാകാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് സ്വർണ്ണ മേൽക്കൂരയിലെ കറ കഴുകിക്കളഞ്ഞ് പൂർവ്വസ്ഥിതിയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366603/ghee-found-to-be-the-cause-of-three-discolorations-on-the-gold-plated-roof-of-the-sabarimala-shrine)