---
title: "'മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിയവൻ,മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്;പ്രശംസകളുമായി രമേശ് ചെന്നിത്തല "
english_title: "Home Minister Ramesh Chennithala praises Lionel Messi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366593/home-minister-ramesh-chennithala-praises-lionel-messi"
published_at: "2026-06-17T16:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32811d887a9_VDTYHRDYH.jpg"
keywords: ["FIFA WORLD CUP 2026", "SPORTS", "MESSI", "Ramesh Chennithala"]
---

# 'മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിയവൻ,മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്;പ്രശംസകളുമായി രമേശ് ചെന്നിത്തല 

> **Lead Summary:** തിരുവനന്തപുരം:**[**അൾജീരിയക്കെതിരായ അർജന്റീനയുടെ വമ്പൻ വിജയത്തിന് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസ്സിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള രമേശ് ചെന്നിത്തല, മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം:**[**അൾജീരിയക്കെതിരായ അർജന്റീനയുടെ വമ്പൻ വിജയത്തിന് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസ്സിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള രമേശ് ചെന്നിത്തല, മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ ലയണൽ മെസ്സി മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിട്ടുണ്ട്. എട്ട് ബാലൺ ഡി ഓർ എന്നത് ആർക്കെങ്കിലും ചിന്തിക്കാൻ ആകുമായിരുന്നോ? മെസ്സി അതും നേടി. ലോകകിരീടം ഇല്ലാത്ത ലോകരാജാവ് എന്ന പരിഹാസം നാല് വർഷം മുമ്പ് അദ്ദേഹം അവസാനിപ്പിച്ചു.

 ആറു ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ താരമായി മെസ്സി മാറി. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തിക്കൊണ്ട് ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടിയ താരമെന്ന പദവിയും മെസ്സി സ്വന്തമാക്കി. ഒടുവിൽ ലോകകപ്പിൽ ഹാട്രിക്കും നേടിയിരിക്കുന്നു. സർവ്വം മെസ്സിമയം!

> പതിനേഴാം മിനിട്ടിൽ മെസ്സിയുടെ "ബോഡിഗാർഡ്" എന്നറിയപ്പെടുന്ന ഡി പോളിന്റെ അസിസ്റ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഇതോടെ അഞ്ചു വേൾഡ് കപ്പിൽ ഗോൾ നേടുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി.

രണ്ടാമത്തെ ഗോളോടെ ബ്രസീൽ താരം റൊണാൾഡോയുടെ 15 ഗോൾ എന്ന റെക്കോർഡിനൊപ്പവും മെസ്സി എത്തിച്ചേർന്നു. തുടർന്ന് 76-ാം മിനിട്ടിലാണ് ചരിത്രം പിറന്നത്. ലോകകപ്പിൽ 16 ഗോളുകൾ തികച്ച മെസ്സി, തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും പൂർത്തിയാക്കി. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും മെസ്സിയുടെ കാലത്ത് ജീവിക്കാൻ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366593/home-minister-ramesh-chennithala-praises-lionel-messi)