---
title: "'പുറത്താക്കിയാല്‍ ഉറപ്പായും ജീവനൊടുക്കും, ലൈഫ് മിഷനില്‍ നിന്നും കിട്ടിയ വീടാണ്'; കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ ഭീഷണി, നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ"
english_title: "Officials abandon eviction after threats during eviction process"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366575/officials-abandon-eviction-after-threats-during-eviction-process"
published_at: "2026-06-17T15:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a326e497361d_THODUPUZHA.jpg"
keywords: ["Latest News", "Suicide Threat", "Abandon", "Eviction", "Idukki"]
---

# 'പുറത്താക്കിയാല്‍ ഉറപ്പായും ജീവനൊടുക്കും, ലൈഫ് മിഷനില്‍ നിന്നും കിട്ടിയ വീടാണ്'; കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ ഭീഷണി, നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ

> **Lead Summary:** **ഇടുക്കി : **ഏലപ്പാറ ചെമ്മണ്ണിലെ കുടിയൊഴിപ്പിക്കല്‍ നടപടി തല്‍ക്കാലം നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. രണ്ട് വീടുകള്‍ കുടിയൊഴിപ്പിക്കാനുള്ള നടപടി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്.

## Article Content

**ഇടുക്കി : **ഏലപ്പാറ ചെമ്മണ്ണിലെ കുടിയൊഴിപ്പിക്കല്‍ നടപടി തല്‍ക്കാലം നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. രണ്ട് വീടുകള്‍ കുടിയൊഴിപ്പിക്കാനുള്ള നടപടി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്.

വാതില്‍ പൊളിച്ച് അകത്ത് കയറാനുള്ള ഉത്തരവുമായാണ് ഉദ്യോഗസ്ഥരെത്തിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 22-ല്‍ രണ്ട് വീടുകളാണ് ഒഴിപ്പിക്കാനാണിരുന്നത്.

സ്ഥലത്തിന് ഉടമസ്ഥ അവകാശവുമായി ഹെലിബറിയ എസ്റ്റേറ്റ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെടുക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് തങ്ങള്‍ക്കും പട്ടയം ലഭിച്ചിട്ടുണ്ടെന്നാണ് ആത്മഹത്യ ഭീഷിണി മുഴക്കിയ കുടുബം ആരോപിക്കുന്നത്.

'ലൈഫ് മിഷനില്‍ നിന്നും കിട്ടിയ വീടാണ്. കരം അടയ്ക്കുന്നുണ്ട്. ഭാര്യയുടെ പേരിലാണ് വീട്. നിറയെ ഗുണ്ടകളെ ഇവിടെ കൊണ്ടുവന്നിട്ടണ്ട്. പൊലീസ് അവരെ സപ്പോര്‍ട്ട് ചെയ്യുകയാണ്. പുറത്താക്കിയാല്‍ ഞാനും ഭാര്യയും കുട്ടിയും ഉറപ്പായും ജീവനൊടുക്കും', വീട്ടുടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366575/officials-abandon-eviction-after-threats-during-eviction-process)