---
title: "തെലങ്കാനയിൽ പാനിപൂരി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; 20-ലധികം കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു"
english_title: "Children fall ill after eating panipuri in Telangana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366571/children-fall-ill-after-eating-panipuri-in-telangana"
published_at: "2026-06-17T15:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a326dd9915c5_Children_fall_ill_after_eating_panipuri_in_Telangana.jpg"
keywords: ["Latest News", "Telangana Food Poisoning", "Panipuri"]
---

# തെലങ്കാനയിൽ പാനിപൂരി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; 20-ലധികം കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

> **Lead Summary:** ഹൈദരാബാദ്: തെലങ്കാനയിൽ പാനിപൂരി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയേറ്റ ഇരുപതിലധികം കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം.

## Article Content

ഹൈദരാബാദ്: തെലങ്കാനയിൽ പാനിപൂരി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയേറ്റ ഇരുപതിലധികം കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്തെ ഒരു തദ്ദേശീയ തെരുവ് കച്ചവടക്കാരന്റെ കടയിൽ നിന്ന് കുട്ടികൾ പാനിപൂരി കഴിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയോടെയാണ് നിരവധി കുട്ടികൾക്ക് കടുത്ത വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. അസ്വസ്ഥതകൾ കഠിനമായതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.

കൂടുതൽ കുട്ടികൾക്ക് ദേഹാസ്യാസ്ഥ്യം അൻുഭവപ്പെട്ടതോടെ ഇവരെ ജില്ലാ സർക്കാർ ആശുപത്രിയിലേക്കും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ മുതൽ കുട്ടികളിൽ വയറുവേദന, വയറിളക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരത്തോടെ 20 ലധികം പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർമാർ കുട്ടികളുടെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്. അതേസമയം മലിനമായ ഭക്ഷണമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ അസുഖങ്ങൾ ഉണ്ടായതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. മിക്ക കുട്ടികളും ചികിത്സയിലാണ്, അവരുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366571/children-fall-ill-after-eating-panipuri-in-telangana)