---
title: " കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക്ക്, പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി;  പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍"
english_title: "The government has reshuffled the police department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366566/the-government-has-reshuffled-the-police-department"
published_at: "2026-06-17T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3269d86ba47_kerala_police.jpg"
keywords: ["Latest News", "Kerala Police", "Ramesh Chennithala", "Police Department", "UDF"]
---

#  കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക്ക്, പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി;  പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം: **പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചമതലയിലേക്ക് മാറ്റുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചമതലയിലേക്ക് മാറ്റുകയായിരുന്നു.

ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്.വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇൻറലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ.നിശാന്തിനിയും ചുമതലയേറ്റു.

തൂഫാന്‍ നോഡല്‍ ഓഫിസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാകും. തൃശൂര്‍ റേഞ്ചിലേക്ക് മാറ്റിയ മുന്‍ തിരുവനന്തപുരം കമ്മിഷണര്‍ കെ.കാര്‍ത്തിക്കിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു.

കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ച ടി.നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജി ആക്കി. നാരായണനും കാര്‍ത്തിക്കും അസൗകര്യം അറിയിച്ചതു പരിഗണിച്ചാണ് മാറ്റം. പാലക്കാട് എസ്പിയായിരുന്ന അജിത് കുമാറിനെ ടെലികോം വിഭാഗം എസ്പിയായി നിയമിച്ചു. എം.പി. മോഹനചന്ദ്രന്‍ നായരാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി.

അരുണ്‍ കെ.പവിത്രനെ കൊച്ചി ഡിസിപിയായി നിയമിച്ചു. ജുവനപടി മഹേഷിനെ ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായും എ.ഷാഹുല്‍ ഹമീദിനെ തിരുവനന്തപുരം റേഞ്ച് സാമ്പത്തിക കുറ്റകൃത്യവിഭാഗം എസ്പിയായും നിയമിച്ചു. തിരുവനന്തപുരം ഡിസിപിയായി കെ.എസ്.ഷഹന്‍ഷായെ നിയമിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366566/the-government-has-reshuffled-the-police-department)