---
title: "പിഎം ശ്രീ പദ്ധതി കഴിഞ്ഞ സർക്കാർ ഒപ്പിട്ടത് രഹസ്യമായി; മന്ത്രിസഭാ ഉപസമിതി ചേർന്ന് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല"
english_title: "PM Shri is the project that the LDF government signed without anyone's knowledge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366565/pm-shri-is-the-project-that-the-ldf-government-signed-without-anyones-knowledge"
published_at: "2026-06-17T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32699f73b71_tfhtyj.jpg"
keywords: ["latest news", "PM Shri", "LDF government"]
---

# പിഎം ശ്രീ പദ്ധതി കഴിഞ്ഞ സർക്കാർ ഒപ്പിട്ടത് രഹസ്യമായി; മന്ത്രിസഭാ ഉപസമിതി ചേർന്ന് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി, വിവാദമായ എസ്.ഐ നിയമനം, ഫയർഫോഴ്‌സ് നവീകരണം എന്നിവയിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണ് പിഎം ശ്രീ എന്ന് മന്ത്രി കുറ്റപ്പെടുത്തി.

## Article Content

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി, വിവാദമായ എസ്.ഐ നിയമനം, ഫയർഫോഴ്‌സ് നവീകരണം എന്നിവയിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണ് പിഎം ശ്രീ എന്ന് മന്ത്രി കുറ്റപ്പെടുത്തി.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ മന്ത്രിസഭാ ഉപസമിതി ഒരുതവണ പോലും യോഗം ചേർന്നിരുന്നില്ല. വരും ദിവസങ്ങളിൽ തങ്ങൾ എന്ത് ചെയ്യണമെന്ന് ഉപസമിതി കൂടി തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

 അനർഹരായ ആളുകൾക്ക് നിയമനം നൽകിയെന്ന പരാതിയെ തുടർന്ന് ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കി. ഇന്ന് തുടങ്ങേണ്ടിയിരുന്ന പരിശീലനം നിർത്തിവെയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യോഗ്യതയില്ലാത്തവരെ എസ്.ഐമാരാക്കാൻ പാടില്ലെന്നത് നിർബന്ധമാണ്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം ഇതിൽ അന്തിമ തീരുമാനമെടുക്കും.

നിലവിൽ ഫയർഫോഴ്‌സ് സേവനം തൃപ്തികരമാണ്. സേനയെ കൂടുതൽ പ്രൊഫഷണലായി ആധുനികവത്കരിക്കാൻ കർമപദ്ധതി ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുതായി 1000 ഹോം ഗാർഡുകളെ നിയമിക്കും. വിമുക്ത ഭടന്മാരെയാണ് ഇതിനായി പരിഗണിക്കുക.

ദുരന്തങ്ങളെ അതിജീവിക്കുന്നതിനായി റെസിഡന്റ്സ് അസോസിയേഷനുകൾക്കും സ്കൂളുകൾക്കും പ്രത്യേക പരിശീലനവും നീന്തൽ പരിശീലനവും ഉറപ്പാക്കും. കാട്ടുതീ തടയുന്നതിനായി വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.

ഫയർഫോഴ്‌സിന് കൂടുതൽ തസ്തികകളും സ്റ്റേഷനുകളും ആവശ്യമാണെന്നും, ഇതിൽ ഏറ്റവും അത്യാവശ്യമുള്ളവയ്ക്ക് മുൻഗണന നൽകാൻ ഫയർഫോഴ്‌സ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366565/pm-shri-is-the-project-that-the-ldf-government-signed-without-anyones-knowledge)